പ്രണയദിനം ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസിയും, 1070 രൂപ, ടൂര്‍ പാക്കേജ് ...

പല ജില്ലകളിലും കെഎസ്ആര്‍ടിസി വിനോദ സഞ്ചാര പാക്കേജ് ട്രിപ്പ് തുടങ്ങിയിരുന്നു. ചെറിയ ചിലവില്‍ ആനവണ്ടിയില്‍ സ്ഥലങ്ങള്‍ കണ്ട് ആസ്വദിച്ച് വരാം എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. പലയിടത്തും ഇത് വന്‍ വിജയമായിരുന്നു. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നാണ് പ്രണയദിനത്തില്‍ ടൂര്‍ പാക്കേജ് പ്ലാന്‍ ചെയിതിരിക്കുന്നത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നൂറാമത്തെ വിനോദയാത്രയാണ് ആഘോഷമാക്കുന്നത്.
വാലന്റൈന്‍ ദിനത്തില്‍ കൊല്ലം മണ്‍റോതുരുത്ത്, സമ്പ്രാണിക്കൊടി എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര. 3 ജില്ലകളുടെ സംഗമ സ്ഥാനമായ കൂത്താട്ടുകുളത്ത് വിനോദ യാത്രയ്ക്ക് നല്ല പ്രതികരണം ആണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10 നാണ് ഇടുക്കി -അഞ്ചുരുളിയിലേക്കുള്ള ആനവണ്ടി ഉല്ലാസ യാത്രയുടെ കന്നി യാത്രയ്ക്ക് അനൂപ് ജേക്കബ് എംഎല്‍എ പച്ചക്കൊടി വീശിയത്.
കായലും, കടലും, കാടുമെല്ലാം ഉള്‍പ്പെടുന്ന തരത്തില്‍ ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് യാത്ര എത്തിച്ചേരുകയായിരുന്നു. റസിഡന്‍സ് അസോസിയേഷനുകള്‍, ചങ്ങാതി കൂട്ടങ്ങള്‍, വായനശാലകള്‍, വിവിധ സ്ഥാപനങ്ങള്‍, ഓഫിസ് ഗ്രൂപ്പുകള്‍ എന്നിങ്ങനെ ഉല്ലാസ പാക്കേജുകളില്‍ നിരവധിയാളകള്‍ പങ്കാളികളായി. അവരെല്ലാം കെഎസ്ആര്‍ടിസിയെ ഹൃദയത്തോടേ ചേര്‍ത്ത് വെക്കുകയും ചെയ്തു.
നൂറാമത്തെ യാത്രയില്‍ പങ്കാളിയാകുന്നതിന് മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യേണ്ടതായുണ്ട്. 1070 രൂപയാണ് നിരക്ക്.. പ്രശാന്ത് വേലിക്കകം ആണ് ഡിപ്പോയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ -ഓര്‍ഡിനേറ്റര്‍. ബുക്ക് ചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9447223212.
https://www.facebook.com/Malayalivartha
























