കോട്ടൂളിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു....അപകടത്തില്‍ ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു

കോട്ടൂളിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ ഒരു കാര്‍ പൂര്‍ണമായും മറ്റേത് ഭാഗികമായും കത്തി നശിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ഹോണ്ട സിറ്റി കാര്‍ റോങ് സൈഡ് കയറി എതിരെ വന്ന ഐ20 കാറില്‍ ഇടിക്കുകയായിരുന്നു.
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച ശേഷം വളരെപ്പെട്ടെന്ന് തീപടരുകയായിരുന്നു. കാറിന്റെ മുന്‍വശത്തുനിന്നാണ് തീ ഉയര്‍ന്നത്. തീപടര്‍ന്നയുടന്‍ ഹോണ്ട സിറ്റിയിലുണ്ടായിരുന്ന നാല് പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. അഗ്‌നിരക്ഷാസേനയെത്തി് തീയണച്ചു
ഐ20യിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























