വിമാനം നിറയെ വിവിഐപികളുമായി യാത്ര; പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം; ഇത് ഹലാലായ ഹജ്ജാണോ? അള്ളാഹുവിന്റെ വിളി ഉള്ളവര്‍ മാത്രം ഇനി ഹജ്ജിന് പോയാല്‍ മതി; പ്രധാനമന്ത്രി തന്നെ പഠിപ്പിച്ച ആ പാഠം; തുറന്നടിച്ച് എ.പി.അബ്ദുള്ളക്കുട്ടി

ഒട്ടേറെ മാറ്റങ്ങളുമായി പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് എ.പി.അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ ബാഗ്, കുട തുടങ്ങിയ വസ്തുക്കള്‍ ഹജ്ജ് കമ്മിറ്റി വാങ്ങി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.
എല്ലാം സുതാര്യമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അള്ളാഹുവിന്റെ വിളി ഉള്ളവര്‍ മാത്രം ഇനി ഹജ്ജിന് പോയാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ചെയര്‍മാന്റെ വിളിയില്‍ ആരും ഹജ്ജിന് പോകേണ്ടതില്ല. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഒരു വിമാനം നിറയെ വിവിഐപികളുമായി ഹജ്ജിന് പോയി. അവസാനം പോയി ആദ്യം ഇവര്‍ തിരിച്ചെത്തും. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, ഇത് ഹലാലായ ഹജ്ജാണോ എന്ന് ചിന്തിക്കണമെന്നും അദേഹജം തുറന്നടിച്ചു .ആ ക്വാട്ട വേണ്ടെന്ന് വെച്ചത് അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലാത്തത് കൊണ്ടാണ്.
വിഐപി ക്വാട്ട ഉണ്ടായിരുന്ന സാമ്യം ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ 50 ആയിരുന്നു കഴിഞ്ഞ തവണ തന്റെ ക്വാട്ട. ബന്ധുക്കളും മറ്റുമായി 5000 പേരെങ്കിലും തന്നെ ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ക്വാട്ടയില്‍ നിന്ന് ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.25 പോയിട്ട് ഒന്ന് പോലും തരില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ക്വാട്ടയിലുള്ളത് വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവരുടെ ജനറല്‍ പൂളില്‍ കൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് മോദി അന്ന് ഞങ്ങളെ പഠിപ്പിപ്പതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാരുമായും മത പണ്ഡിതരന്‍മാരുമായും താനും മന്ത്രി സ്മൃതി ഇറാനിയും ചര്‍ച്ച നടത്തി. അവരുടെ അഭിപ്രായങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ ഹജ്ജ് നയമെന്നും അബ്ദുള്ളക്കുട്ടി തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഹജ്ജ് നയം സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. പുതിയ ഹജ്ജ് നയത്തില്‍ വിഐപി ക്വാട്ട നിര്‍ത്തലാക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha
























