Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കാകട്ടെ കുട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യവും ഇടനിലക്കാരന്‍ മനസ്സിലാക്കി. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ കൈമാറ്റത്തിന് വഴിയൊരുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയെ കൈമാറ്റവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

08 FEBRUARY 2023 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇരു കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ് ഇടനിലക്കാരനായതെന്നാണ് വിവരം. ഇയാള്‍ ആശുപത്രിയുമായി ബന്ധമുള്ളയാളല്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജനിച്ച് ഒരാഴ്ചയ്ക്കകമാണ് കുഞ്ഞിനെ തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയത്. കുട്ടിയെ കൈമാറാന്‍ പ്രസവത്തിന് ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനമെടുത്തിരുന്നു. യഥാര്‍ത്ഥ മാതാപിതാക്കളിലെ പിതാവുമായിട്ടായിരുന്നു ഇടനിലക്കാരനായ വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതികളെയും ഇയാള്‍ക്ക് അറിയാമായിരുന്നു. 20 വര്‍ഷമായി കുട്ടികളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ഇവര്‍.

യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കാകട്ടെ കുട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യവും ഇടനിലക്കാരന്‍ മനസ്സിലാക്കി. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ കൈമാറ്റത്തിന് വഴിയൊരുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയെ കൈമാറ്റവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാര്‍ ഇപ്പോഴും ഒളിവിലാണ്. യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനായിരുന്നു അനില്‍കുമാര്‍  ആദ്യ ശ്രമം നടത്തിയത്. ഇത് പരാജയപ്പെട്ടതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന് ശ്രമം തുടങ്ങിയത്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളുടെ പേര് പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും, മേല്‍വിലാസം തെറ്റായതിനാല്‍ കണ്ടെത്താനായിട്ടില്ല.

കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കുട്ടിയുടെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ മാസങ്ങളുടെ ഗൂഡാലോചനയും ഉന്നത ഇടപെടലും നടന്നതായുള്ള വാറ്റ്‌സ് ആപ്പ് ചാറ്റുകളും പുറത്തായതോടെ സംഭവത്തിന്‍ ഗതി മാറിയിരിക്കുകയാണ്. കളമശ്ശേരി നഗരസഭ ജീവനക്കാരി അശ്വനി ജനന മരണ രജിസ്‌ട്രേഷന്‍ വിഭാഗം ക്ിയോസ്‌ക് കൈകാര്യം ചെയ്യുന്ന റഹ്നയുമായി നടത്തിയ വാറ്റ്‌സ് ആപ്പ് ചാറ്റാണ് പുറത്തു വന്നിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ വിലാസം തെറ്റാണെന്നും എന്നാല്‍ അതൊന്നും കാര്യമാക്കണ്ട സര്‍ട്ടിഫിക്കറ്റ് നല്കണമെന്നും, നമുക്ക് വേണ്ട് പെട്ട ആളിനാണ് സര്‍ട്ടിഫിക്കറ്റെന്നും അശ്വതി ചാറ്റിലൂടെ രഹ്നയോട് പറയുന്നതായുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസിലേയക്കും ആരോപണം നീണ്ട സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിനെ അന്വേഷണത്തിനായി നിയോഗിച്ചത്. തിരുവന്തപുരത്തെ ദത്ത് വിവദത്തില്‍ പ്രതികൂട്ടിലായ സര്‍ക്കാരിന് വീണ്ടും കനത്ത പ്രഹരമായിരിക്കുകയാണ് കളമശ്ശേരിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റും, കുട്ടിയെ ദത്ത് കൊടുക്കലും. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളല്ല പരാതിക്കാര്‍  എന്നതും ശ്രദ്ധേയം. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന് മനസിലാക്കിയ നഗരസഭ ജീവനക്കാരിയാണ് വിഷയത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റിനു പുറമെ കുട്ടിയുടെ നിയമവിരുദ്ധ കൈമാറ്റത്തിനു പിന്നിലും സൂപ്രണ്ട് ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തില്‍ രണ്ട് വിഷയങ്ങളിലും അനില്‍കുമാര്‍ ഇടപെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചു.

 നഗരസഭയിലെ ജനന മരണ റജിസ്‌ട്രേഷന്‍ വിഭാഗത്തിലെ കിയോസ്‌ക് എക്‌സിക്യൂട്ടീവ് എ.എന്‍.രഹ്ന  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട അന്നു തന്നെ  മെഡിക്കല്‍ സൂപ്രണ്ടിനെയും മുനിസിപ്പല്‍ അധികാരികളെയും വിവരം അറിയിച്ചുവെന്നും രഹ്ന പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ രഹ്നയും മെഡിക്കല്‍ കോളജും നല്‍കിയ പരാതിയിലാണ് പൊലീസ് അനില്‍ കുമാറിനെതിരെ കേസെടുത്തത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്ന് വ്യക്തമായി.  ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും സീല്‍ പതിപ്പിച്ചതും ഐപി നമ്പര്‍ തരപ്പെടുത്തിയതും അനില്‍കുമാറാണ് എന്നതിന്റെ തെളിവുകളും ലഭിച്ചു.
നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായാണ് വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതിനാല്‍, ദമ്പതികളും കേസില്‍ പ്രതികളാവും. മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍ കുമാറിന് പുറമേ കൂടുതല്‍പ്പേര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുനും സാധ്യതയുണ്ട്.

എന്നാല്‍ കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. കുട്ടിയെ ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംരക്ഷിക്കുന്നത്. ഈ കേസില്‍ പോലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെതിരെ ശക്തമായ ആരോപണം ഉയരുന്നുണ്ട്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (3 minutes ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (34 minutes ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (51 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (53 minutes ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (1 hour ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (1 hour ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (10 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (11 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (11 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (11 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (11 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (11 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (11 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (11 hours ago)

Malayali Vartha Recommends