കണ്ടവരുടെ പണം കൊണ്ട് ജീവിതം അർമാദിക്കുന്നവർക്ക്, അന്യനെ പറ്റിച്ച് തിന്നു കൊഴുക്കുന്ന പാരസൈറ്റുകൾക്ക്, മേനി നടപ്പിലും തള്ളലിലും ഡോക്ടറേറ്റ് എടുത്തവർക്ക് ഒക്കെ അവാർഡും പട്ടും വളയും കൊടുക്കുന്ന നാട്ടുനടപ്പിൻ്റെ പേരാകുന്നു നമ്പർ വൺ കേരളം! ചിത്രത്തിൽ കാണുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച രണ്ട് പാവം മനുഷ്യരെ തച്ചുടച്ചു കൊന്നതും ഇതേ പ്രബുദ്ധ ജനത തന്നെയാണ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

കണ്ടവരുടെ പണം കൊണ്ട് ജീവിതം അർമാദിക്കുന്നവർക്ക്, അന്യനെ പറ്റിച്ച് തിന്നു കൊഴുക്കുന്ന പാരസൈറ്റുകൾക്ക്, മേനി നടപ്പിലും തള്ളലിലും ഡോക്ടറേറ്റ് എടുത്തവർക്ക് ഒക്കെ അവാർഡും പട്ടും വളയും കൊടുക്കുന്ന നാട്ടുനടപ്പിൻ്റെ പേരാകുന്നു നമ്പർ വൺ കേരളം! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ് ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
കണ്ടവരുടെ പണം കൊണ്ട് ജീവിതം അർമാദിക്കുന്നവർക്ക്, അന്യനെ പറ്റിച്ച് തിന്നു കൊഴുക്കുന്ന പാരസൈറ്റുകൾക്ക്, മേനി നടപ്പിലും തള്ളലിലും ഡോക്ടറേറ്റ് എടുത്തവർക്ക് ഒക്കെ അവാർഡും പട്ടും വളയും കൊടുക്കുന്ന നാട്ടുനടപ്പിൻ്റെ പേരാകുന്നു നമ്പർ വൺ കേരളം! തുറന്നടിച്ച് അഞ്ചു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം; കേരള മോഡൽ പ്രബുദ്ധത !
കേരള മോഡൽ നവോത്ഥാനം! കേരള മോഡൽ സാക്ഷരത ! എന്നൊക്കെ പറഞ്ഞാൽ ദേ ഇതൊക്കെയാണ് !
ചിത്രത്തിൽ കാണുന്ന കോട്ടിട്ട രണ്ട് ഭൂലോക ഫ്രോഡുകൾക്ക് മുന്നിൽ താണു വണങ്ങി കുമ്പിട്ടു നിന്ന പ്രബുദ്ധ ജനത ! അവന്മാരുടെ സകലമാന ഉഡായിപ്പുകൾക്കും കുട പിടിച്ചുകൊടുത്ത നെറികെട്ട വ്യവസ്ഥിതി! അവന്മാർക്ക് മുന്നിൽ ഓച്ഛാനിച്ചു നിന്നവരിൽ മന്ത്രി പുംഗവന്മാർ മുതൽ മാധ്യമ മുതലാളിമാർ വരെ ഉണ്ടായിരുന്നു. കാരണം : കണ്ടവരുടെ പണം കൊണ്ട് ജീവിതം അർമാദിക്കുന്നവർക്ക്, അന്യനെ പറ്റിച്ച് തിന്നു കൊഴുക്കുന്ന പാരസൈറ്റുകൾക്ക്, മേനി നടപ്പിലും തള്ളലിലും ഡോക്ടറേറ്റ് എടുത്തവർക്ക് ഒക്കെ അവാർഡും പട്ടും വളയും കൊടുക്കുന്ന നാട്ടുനടപ്പിൻ്റെ പേരാകുന്നു നമ്പർ വൺ കേരളം!!
ചിത്രത്തിൽ കാണുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച രണ്ട് പാവം മനുഷ്യരെ തച്ചുടച്ചു കൊന്നതും ഇതേ പ്രബുദ്ധ ജനത തന്നെയാണ്. ! നാഴി അരി കട്ടവനെ കൊടും കള്ളനായി ചിത്രീകരിച്ച നമുക്ക് ആശുപത്രി വരാന്തയിൽ പിറക്കാൻ പോകുന്ന മണിക്കുഞ്ഞിനായി കാത്തിരുന്ന ഒരാളെ, ഒരു നിരപരാധിയെ കള്ളനായി മുദ്ര കുത്താൻ ഒട്ടും വൈമനസ്യം ഉണ്ടായില്ല .
കാരണം: ആ പാവങ്ങൾ ആരെയും പറ്റിച്ച് ജീവിക്കാൻ ശീലിച്ചവരും പഠിച്ചവരുമായിരുന്നില്ല. മേനി നടിക്കാനും പുറം മോടി കാട്ടാനും അതുങ്ങൾക്ക് അറിയാതെ പോയി. അതുകൊണ്ട് നമ്മൾ അവരെ തച്ചുടച്ചു കൊന്നു! ഒരു മനുഷ്യനോട് കാണിക്കാവുന്ന ഈ ലോകത്തിലെ എറ്റവും വലിയ ദ്രോഹം എന്താണെന്നറിയാമോ - മനസ്സാ വാചാ അറിയാത്ത കുറ്റത്തിന് അല്ലെങ്കിൽ തെറ്റിന് ഒരാളെ കള്ളനായും കുറ്റവാളിയായും ചിത്രീകരിക്കുന്നതാണ്. Devil's own country!
https://www.facebook.com/Malayalivartha


























