ഡോക്ടര്‍മാര്‍ക്കെതിരായ കൈയ്യേറ്റം.... ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഈമാസം 17ന് സംസ്ഥാന വ്യാപകമായി മെഡിക്കല്‍ സമരം പ്രഖ്യാപിച്ചു

ഡോക്ടര്‍മാര്‍ക്കെതിരായ കൈയേറ്റം വര്‍ദ്ധിക്കുന്നു.... കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ്പ്രത്യക്ഷ സമരത്തിലേക്ക്.
ഈ മാസം 17 നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം. അത്യാഹിതവിഭാഗം, ലേബര്‍ റൂം തുടങ്ങിയ സേവനങ്ങള്‍ ഒഴികെ ബഹിഷ്‌കരിക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹുവും സെക്രട്ടറി ഡോ. ജോസഫ് ബെനവനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടിയന്തര ആവശ്യങ്ങളില്ലാത്തവര്‍ അന്നേദിവസം ആശുപത്രികളില്‍ എത്തരുതെന്നും ഡോക്ടര്‍മാരുടെ ബുദ്ധിമുട്ട് മനസിലാക്കി സഹകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ മേഖലകളിലുള്ള ഡോക്ടര്‍മാരും ഐ.എം.എ അംഗങ്ങളായതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി സമരത്തില്‍ അണിചേരുമെന്ന് പ്രതീക്ഷിക്കുന്നു.
"
https://www.facebook.com/Malayalivartha























