നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഏത് അവസരത്തില്‍ നില്‍ക്കുന്നുവെന്നും സ്വയം അവബോധം വേണമെന്ന് മഞ്ജു വാരിയര്‍

നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഏത് അവസരത്തില്‍ നില്‍ക്കുന്നുവെന്നും സ്വയം അവബോധം വേണമെന്ന് മഞ്ജു വാരിയര്‍. സിനിമാ താരങ്ങളായ സലിംകുമാറിന്റെയും ഭാഗ്യരാജിന്റെയും മരണാനന്തര ചടങ്ങുകള്‍ക്കിടെയുണ്ടായ അവസരോചിതമല്ലാത്ത ചില പെരുമാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വാക്കുകള്‍. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഹൈബി ഈഡന്‍ എം.പി.യുടെ അവാര്‍ഡുവിതരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.
നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഏത് അവസരത്തില്‍ നില്‍ക്കുന്നുവെന്നും സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങളെന്തെന്നും ബോധ്യമുണ്ടാകണം. അനുമതി ചോദിച്ചശേഷമാണ് വിദേശങ്ങളില്‍ ഒരാളുടെ ചിത്രം പകര്‍ത്തുന്നത്. എല്ലാവരുടെ സ്വകാര്യതയും മാനിക്കപ്പെടേണ്ടതാണെന്ന അവബോധം വേണം. പൗരബോധം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന തീരുമാനം വിദ്യാര്‍ഥികളെടുക്കണമെന്നും മഞ്ജു പറഞ്ഞു.
https://www.facebook.com/Malayalivartha

























