സുരേഷ്‌ഗോപിയാരാ മോന്‍... അമിത്ഷായുടെ മുന്നില്‍ സ്റ്റാറായി സുരേഷ് ഗോപി; ഏതു ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എനിക്കു വേണം, എടുത്തിരിക്കും; കണ്ണൂരും മത്സരിക്കാന്‍ തയാര്‍; പൊതുയോഗത്തിനിടെ അമിത് ഷായോട് ആവശ്യം ഉന്നയിച്ച് സുരേഷ് ഗോപി

ഇന്നലെ തൃശൂരില്‍ അമിത്ഷായുടെ മുമ്പില്‍ സ്റ്റാറായി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പ്രസംഗം അമിത്ഷായെപ്പോലും ചിരിപ്പിച്ചു. ജനങ്ങളുടെ ആവേശവും കയ്യടിയും ചിരിയുമെല്ലാം അമിത്ഷായേയും രസിപ്പിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരില്‍ ബിജെപിയുടെ പൊതുയോഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രണ്ടു നേതാക്കന്മാര് മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ നല്‍കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദന്‍ വന്നാലും.
ഗോവിന്ദാ, തൃശൂര്‍ ഇനി ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം. നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് തന്നെ, കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടികണക്കിന് രൂപ നല്‍കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള അന്തംകമ്മികള്‍, ചൊറിയന്‍ മാക്രികൂട്ടങ്ങള്‍ക്ക് വേണ്ടി. വരൂ ട്രോള്‍ ചെയ്യൂ.
കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കും. കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം അവരുടെ അടിത്തറയിളക്കണം, അത്രയ്ക്ക് നിങ്ങള്‍ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.
തൃശൂര് മാത്രമല്ല കണ്ണൂരും വേണമെങ്കില്‍ മത്സരിക്കും. ഇരട്ട ചങ്കുണ്ടായത് 'ലേല'ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസ്സിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ട.
2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ഥിയാണെങ്കില്‍. രണ്ടു നേതാക്കന്മാര് മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത് ഷായോട് ഞാന്‍ അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, അടിത്തറയിളക്കണം. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാണിതെന്ന് നേരത്തേ വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം കണ്ണൂര്‍ നിന്ന് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കേരളത്തില്‍ തൃശൂര്‍ ആണ് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായി ബിജെപി കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി മൂന്നു ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു.
മുഖ്യമന്ത്രിയേയും സുരേഷ് ഗോപി പരിഹസിച്ചു. ഇരട്ടച്ചങ്കുണ്ടായത് തന്റെ സിനിമയായ ലേലത്തിലാണ്. ഇപ്പോള്‍ ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്നത്. നരേന്ദ്രമോദി കേരളം എടുത്തിരിക്കും എന്ന് പറഞ്ഞാല്‍ എടുത്തിരിക്കും. അതിന് കാരണമാവുക സര്‍ക്കാരിന്റെ ചെയ്തികളാകും. സിപിഎമ്മിന്റെ അടിത്തറ ഇളക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
അമിത് ഷാ പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ ബ്രഹ്‌മപുരം വിഷയവും അദ്ദേഹം ഉന്നയിച്ചു. ബ്രഹ്‌മപുരം ഇന്നലത്തെയും ഇന്നത്തെയും സംഭവമാണ്. നാളത്തെ സംഭവമായി ബ്രഹ്‌മപുരത്തെ മാറ്റരുത്. കൊച്ചി ജനതയ്ക്ക് ആവശ്യമായ തലോടല്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രാപ്തരല്ലെങ്കില്‍, കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ അപേക്ഷിക്കണം.
കാല്‍ തൊട്ട് തൊഴല്‍ വിവാദം വീണ്ടും സുരേഷ് ഗോപി ഉയര്‍ത്തി. വിഷുവിന് കൈനീട്ടം നല്‍കുമെന്നും, ആരെങ്കിലും കാല്‍ തൊട്ട് തൊഴാന്‍ എത്തിയാല്‍ തടയില്ല. എന്നാല്‍ ആരും കാല്‍ തൊട്ട് തൊഴാന്‍ വരരുതെന്ന് അപേക്ഷിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.
"
https://www.facebook.com/Malayalivartha





















