ഇതെവിടെ നടക്കും... വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമയെന്ന് മമ്മൂട്ടി; രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ല; തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് മമ്മൂട്ടി

ബ്രഹ്‌മപുരത്തിന്റെ ദുരിതങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടിയും. ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് മമ്മൂട്ടി പറഞ്ഞു. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യ.
രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാന്‍ പുണെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്.
പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിതെന്നും ആശങ്ക പങ്കിട്ട് മമ്മൂട്ടി പറഞ്ഞു.
ബ്രഹ്‌മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം.
പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത് അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങള്‍ക്കു കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹമെന്നു നടന്‍ ശ്രീനിവാസനും തുറന്നടിച്ചു. നഗരസഭയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാലിന്യ സംസ്‌കരണത്തിന് പദ്ധതി മുന്നോട്ടുവച്ച് നിരാശനാകേണ്ടിവന്ന തന്റെ സുഹൃത്തും നിര്‍മാതാവുമായ ഗുഡ്‌നൈറ്റ് മോഹന് നേരിട്ട ദുരനുഭവം അദ്ദേഹം തുറന്നുപറഞ്ഞു.
വിദേശത്തുനിന്നു മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യ സംസ്‌കരിക്കാമെന്നും അതിന്റെ ബൈപ്രോഡക്ട് മാത്രം തന്നാല്‍ മതിയെന്നുമായിരുന്നു ഗുഡ്‌നൈറ്റ് മോഹന്റെ നിര്‍ദേശം. എന്നാല്‍ പത്തു ലോറി മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയച്ച് നൂറു ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാല്‍ നഗരസഭ ഇത് അംഗീകരിച്ചില്ലെന്നും ശ്രീനിവാസന്‍ ആരോപിച്ചു.
എറണാകുളം ബ്രഹ്‌മപുരത്തെ തീപിടിത്തം കേരള ചരിത്രത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ദുരന്തമെന്ന് ചലച്ചിത്രകാരന്‍ രണ്‍ജി പണിക്കറും പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രത എക്‌സിക്യൂട്ടീവില്‍ നിന്നുണ്ടായോ എന്നു പരിശോധിക്കണമെന്നും ലക്ഷക്കണക്കിനു ജനങ്ങളുടെ നേര്‍ക്കുണ്ടായ കുറ്റമാണ് ഇതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
എത്ര ദുരന്തങ്ങള്‍ കണ്ടാലും നമ്മള്‍ ഒന്നും പഠിക്കുന്നില്ല. ഏതെങ്കിലും പാര്‍ട്ടിയെയോ ഭരണസംവിധാനത്തേയോ അല്ല പറയുന്നത്. പൊതുവില്‍ സമൂഹത്തിന്റെ പ്രശ്‌നമാണ്. മാലിന്യസംസ്‌കരണത്തെക്കുറിച്ച് പല രാജ്യങ്ങളില്‍ പോയി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളര്‍ പഠിച്ചതാണ്. എന്നാല്‍ നമ്മുടെ സംവിധാനങ്ങള്‍ ഇതു പഠിക്കാതിരിക്കുന്നതിനെ കുറിച്ചും കേരളത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കാത്തതിനെക്കുറിച്ചും ഒരു പരിശോധന ആവശ്യമാണ്. കോവിഡിനേക്കാള്‍ ഭീകരമായ ദുരന്തമാണ് ഇതെന്നാണ് തോന്നുന്നതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha





















