Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കൊച്ചിയിലെ വിഷപ്പുകയില്‍ ജനങ്ങള്‍ക്കവിടെ ജീവിക്കാനാവില്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി.... ചുമയും ശ്വാസതടസവും മൂലം താനും വലയുകയാണെന്ന് മമ്മൂട്ടി പറയുമ്പോള്‍ കൊച്ചിയിലെ രണ്ടു ലക്ഷം ജനങ്ങളാണ് രണ്ടാഴ്ചയായി വിഷപ്പുകയില്‍ ജീവശ്വാസത്തിനായി കേഴുന്നത്....ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി..!

13 MARCH 2023 03:40 PM IST
മലയാളി വാര്‍ത്ത

 

കൊച്ചിയിലെ വിഷപ്പുകയില്‍ ജനങ്ങള്‍ക്കവിടെ ജീവിക്കാനാവില്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചുമയും ശ്വാസതടസവും മൂലം താനും വലയുകയാണെന്ന് മമ്മൂട്ടി പറയുമ്പോള്‍ കൊച്ചിയിലെ രണ്ടു ലക്ഷം ജനങ്ങളാണ് രണ്ടാഴ്ചയായി വിഷപ്പുകയില്‍ ജീവശ്വാസത്തിനായി കേഴുന്നത്. കൊച്ചി ജനത ശുദ്ധവായുവിനായി നെട്ടോട്ടമോടുമ്പോള്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ക ല്ലുവച്ച നുണ മേമ്പൊടിയായി പുറത്തുവരികയാണ്. കൊച്ചിയില്‍ ഇപ്പോള്‍ പുക അടങ്ങിയെന്നും ശ്വാസവായുവിന് ഒരാളും ബുദ്ധിമുട്ടുന്നില്ലെന്നുമാണ് വീണ മന്ത്രിയുടെ ക്രൂരമായ വിശദീകരണം.

 

 

 

 

 

അതേ സമയം തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരത്തിന് വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടന്‍ മമ്മൂട്ടി പറയുന്നു. ശ്വാസം മുട്ടിയിട്ട് കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യെന്നും രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ എക്കാലവും കഴിയില്ലെന്നുമാണ് മമ്മൂട്ടി പ്രതികരിച്ചിരിക്കുന്നത്.

 

 

 

ഷൂട്ടിംഗിനായി കുറച്ചു ദിവസമായി മമ്മൂട്ടി മഹാരാഷ്ട്രയിലെ പുനെയിലായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ വീട്ടില്‍ മടങ്ങിയെത്തിയതു മുതല്‍ വിഷപ്പുകയടിച്ച് കടുത്ത ചുമയായി മാറി. ഒട്ടും വൈകാതെ ശ്വാസംമുട്ടലായി. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനു വയനാട്ടിലെത്തിയശേഷവും മമ്മൂട്ടിക്ക് ശ്വാസംമുട്ടല്‍ തുടരുകയാണ്. കൊച്ചിയില്‍ തന്റെ പരിചയക്കാരേറെയും വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും അവരേറെപ്പേരും ശുദ്ധവായു തേടി സ്വന്തം നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് വിഷപ്പുക വ്യാപിക്കുകയാണ്. വല്ലാത്തതും വലുതുമായ അരക്ഷിതാവസ്ഥയാണിത്. ബ്രഹ്മപുരത്തെ ഭയാനകമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ മമ്മൂട്ടി പ്രതികരിച്ചു.

 

 

 


ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണമെന്നും മമ്മൂട്ടി നിര്‍ദേശിക്കുന്നു.
കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞിരിക്കെ ഇപ്പോള്‍ കാണിക്കുന്ന അനാസ്ഥ അങ്ങേയറ്റം ആശങ്ക സൃഷ്ടിക്കുന്നതാണെന്നും നടന്‍ അഭിപ്രായപ്പെട്ടു. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും അനേകായിരം ജനങ്ങളുടെ പ്രതികരണമെന്നോണം മമ്മൂട്ടി പറഞ്ഞു.

 

 

 


നടന്‍ ശ്രീനിവാസനും രഞ്ജി പണിക്കരും ഉള്‍പ്പെടെ ഒട്ടേറെ താരങ്ങങ്ങളും സെലിബ്രിറ്റികളും കൊച്ചിയിലെ ഭയാനകമായ തീപിടിത്തത്തിലും വായുമലിനീകരണത്തിനും ആശങ്ക പങ്കവയ്ക്കുകയാണ്. കൊച്ചിയിലെ ജീവിതം നരകതുല്യമായതായാണ് നടന്‍ വിജയ് ബാബു പ്രതികരിച്ചിരിക്കുന്നത്. പുഴുവും ഈച്ചയും വ്യാപകമായിരിക്കുന്നു. കുടിവെള്ളം കിട്ടാനില്ല. വഴിയിലുടനീളം മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യം. അതിദയനീയമായ സാഹചര്യത്തിലൂടെയാണ് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി കടന്നുപോകുന്നത്.

 

 

 


കൊച്ചിയിലെ ജനങ്ങള്‍ക്ക് വരുന്ന നാലു മാസങ്ങളോളം വിഷപ്പുക ശ്വസിക്കേണ്ടിവരുമെന്നും അടുത്ത മഴയോടെ അന്തരീക്ഷത്തില്‍ നിന്ന് വന്‍തോതില്‍ മാലിന്യം പെയ്തിറങ്ങുമെന്നും തീര്‍ച്ചയായിക്കഴിഞ്ഞു. കൊച്ചിയില്‍ വൈകാതെ പെയ്യാവുന്ന വേനമഴയില്‍ വിഷലിപ്തമായ ഒട്ടേറെ രാസവസ്തുക്കള്‍ പെയ്തിറങ്ങാനിടയുണ്ടെന്നും ഈ മഴയും മഴവെള്ളവും ഒരുപോലെ അപകടകരമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 


ദയനീയമായ ഈ സാഹചര്യത്തില്‍ വരാനിരിക്കുന്നത് ആശങ്കയുടെ ദിനങ്ങളാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോഗ്യവിദഗ്ധരുംമറ്റും മുന്നറിയിപ്പു നല്‍കിയശേഷവും സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയിലാണ്. സിപിഎം നേതാവും മുന്‍ എല്‍എഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകനാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണത്തിന്റെ കരാറുകാരനെന്ന യാഥാര്‍ഥ്യം പോലും സര്‍ക്കാര്‍ നിസാരമായി കാണുകയാണ്.

 

 

 

 


ഇതിനിടെയാണ് എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. റോം വെന്തെരിഞ്ഞപ്പള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു രസിച്ചുവെന്ന് ചരിത്രം പഠിപ്പിച്ചതുപോലെയാണ് ആരോഗ്യ മന്ത്രി വീണയുടെ നുണപ്രസ്താവന. കൊച്ചി ജനത നേരിടുന്ന ഭയാനാകമായ പ്രതിസന്ധിയുടെ തെല്ലും ഗൗരവവും മന്ത്രി വീണയ്ക്ക് ഇപ്പോഴിമില്ലെന്നതാണ് കേരളത്തെ ലജ്ജിപ്പിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായാണ് കൊച്ചിയില്‍ എല്ലാം ഒകെയാണെന്ന് മന്ത്രിവീണാ ജോര്‍ജ് നിയമസഭയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

 

 

 

 

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഏതാണ്ട് പൂര്‍ണമായി അണച്ചതായാണ് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതെന്നു മന്ത്രി നിയമസഭയെ അറിയിച്ചു. ഒപ്പം കൊച്ചിയിലെ വിഷപ്പുക കൈകാര്യം ചെയ്യാന്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുവെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും ഒന്‍പത് മെഡിക്കല്‍ ക്യാംപുകള്‍ നടത്തിയെന്നും മന്ത്രി അവരാശപ്പെടുന്നു.
കേരളം നേരിടുന്ന ഏറ്റവും വലിയ വായുമലിനീകരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയില്‍ കൊച്ചിയിലെ ജനത അങ്ങേയറ്റം ആശങ്കയിലാണ്.

 

 


മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേ സമയം വീടുകളുടെ വാതിലുകളുടെയും ജനലിന്റെയും ചെറിയ ദ്വാരങ്ങള്‍ തുണികൊണ്ട് അടച്ചാണ് കൊച്ചിയില്‍ ജനങ്ങള്‍ താമസിക്കുന്നതെന്നും ജനങ്ങള്‍ക്ക് വീടിനകത്തുപോലും ഇരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും എറണാകുളത്തു നിന്നുള്ള ജനപ്രതിനിധികള്‍ നിയമസഭയെ അറിയിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി കൊച്ചിയിലെ പ്രശ്‌നം തീരെ നിസാരമാണെന്ന മട്ടില്‍ പ്രതികരിച്ചിരിക്കുന്നത്.

 

 

 

 

 

 

ബ്രഹ്മപുരത്തെ മാലിന്യസംഭരണിയിലുണ്ടായ തീപിടിത്തം ലോക മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിട്ടും ആകെ ചീഞ്ഞുനാറുന്ന പിണറായി സര്‍ക്കാരിന് യാതൊരു പ്രശ്‌നവുമില്ല. കൊച്ചിയില്‍ സര്‍ക്കാരിനെ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും പ്രശനം പരിഹരിക്കുന്നതിന് പ്രതിപക്ഷം സര്‍ക്കാരിനോടു സഹകരിക്കണമെന്നും പറയാനുള്ള നീതി ബോധം പോലും സര്‍ക്കാര്‍ കാണിക്കുന്നില്ല.
75 ഏക്കറില്‍ വിസ്തൃതമായി മലപോലെ കിടക്കുന്ന ബ്രഹ്മപുരത്തെ മാലിന്യം കത്തിയതിന്റെ ദുര്‍ഗന്ധം ഏറെക്കുറെ എറണാകുളം ജില്ലയില്‍ പൂര്‍ണമായി വ്യാപിച്ചുകഴിഞ്ഞു. വരുന്ന ആറു മാസങ്ങളോളം അന്തരീക്ഷത്തില്‍ രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ തങ്ങിനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത മൂന്നു ദിവസം കൂടി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

 

 

 

 


അതേ സമയം ഈ ദിവസങ്ങളില്‍ എസ്എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളാണ് വീട്ടിലും ക്ലാസുകളിലും വലഞ്ഞുകൊണ്ടിരിക്കുന്നത്. പരീക്ഷാ ഹാളുകളില്‍ ശുദ്ധവായു ലഭിക്കാതെ കടുത്ത ചുമയും ശ്വാസതടവും അനുഭവിക്കുകയും ഒട്ടേറെ വിദ്യാര്‍ഥികള്‍.
ബ്രഹ്മപുരത്തുനിന്ന് കൊച്ചി നഗരത്തിലടക്കം പടര്‍ന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ വിഷപ്പുക നിയന്ത്രിക്കാന്‍ എത്രനാള്‍ വേണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇപ്പോഴും സര്‍ക്കാരിന് സാധിക്കുന്നില്ല. രണ്ടുദിവസംകൂടി വേണമെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് വിശദീകരിച്ച കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനായില്ല.

 

 

 


പുക കാരണം തങ്ങള്‍ക്കും ജീവനക്കാര്‍ക്കുമടക്കം ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ ഹൈക്കോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
പ്രശ്നപരിഹാരത്തിനായുള്ള ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കില്‍ സ്വരം കടുപ്പിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.ദേശീയ ഹരിത ട്രിബ്യൂണലില്‍ മുമ്പ് കോര്‍പ്പറേഷന്‍ നല്‍കിയ ഉറപ്പുകളില്‍ 30 ശതമാനമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നവെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. സര്‍ക്കാരിന്റെ അനാസ്ഥയില്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് വരുംഭാവിയിലുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആര് ഉത്തരം പറയുമെന്ന ചോദ്യത്തിന് പിണറായി വിജയനില്‍ നിന്നും യാതൊരു മറുപടിയുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (30 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (40 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends