ബ്രഹ്മപുരം കടമ്പ്രയാറിൽ നിന്ന് കൈക്കുമ്പിളിൽ വെള്ളം കുടിച്ചിരുന്ന കാലം മുതിർന്ന കൊച്ചിക്കാരിൽ പലർക്കും ഓർമ്മയുണ്ട്.

ബ്രഹ്മപുരം ഒരു പുകയുന്ന വിഷയം മാത്രമല്ല. ഒരു കർഷകൻ മരം മുറിക്കുമ്പോൾ ഉടൻ വരുന്ന നമ്മുടെ പരിസ്ഥിതി വിദഗ്ധരും പൊതുജനങ്ങളും എവിടെപ്പോയി? എന്തുകൊണ്ടാണ് അവർ ബ്രഹ്മപുരം വിഷയത്തിൽ മൗനം പാലിക്കുന്നത്. ഇപ്പോഴുണ്ടായ പ്രശ്നത്തിൽ അടിയന്തിര നടപട് മാത്രമല്ല ഞങ്ങൾക്ക് മുന്നോട്ടു വയ്ക്കാൻ കുറച്ച് കാര്യങ്ങളുണ്ട്. ബ്രഹ്മപുരം കൊച്ചിക്കും, നാടിനാകെയും ഭീഷണിയായിത്തീർന്നത് ഒറ്റ ദിവസം കൊണ്ടല്ല.
ബ്രഹ്മപുരം കടമ്പ്രയാറിൽ നിന്ന് കൈക്കുമ്പിളിൽ വെള്ളം കുടിച്ചിരുന്ന കാലം മുതിർന്ന കൊച്ചിക്കാരിൽ പലർക്കും ഓർമ്മയുണ്ട്. 16.7.2007 ൽ അന്നത്തെ കൊച്ചി കോർപ്പറേഷൻ സെക്രട്ടറി മിനി ആന്റണി ഐഎഎസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങാമൂലത്തിൽ ഖരമാലിന്യ നിർമ്മാർജ്ജന ചട്ടം കൃത്യമായി പാലിച്ചതായി പറഞ്ഞിട്ടുണ്ട്. അതിന്റെ ചിത്രങ്ങളും ഹാജരാക്കിയിട്ടുണ്ട്.
മാലിന്യം കൊണ്ടിടുന്ന ബ്രഹ്മപുരംത്തെ പ്രദേഷം ഒരു തെങ്ങിൻതോപ്പാണെന്നും അവിടെ മാലിന്യം ജെസിബി ഉപയോഗിച്ച് നിരത്തിയ ശേഷം കുമ്മായം നിരത്തുകയും മുകളിൽ 10 സെന്റീമീറ്റർ മണ്ണ് നികത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതായിരുന്നു ബ്രഹ്മപുത്ത് ശാസ്ത്രീയമായി നടന്നിരുന്ന രീതി. പിന്നെ എപ്പോഴാണ് ബ്രഹ്മപുരം ഇങ്ങനെ 50,000 ആനകളുടെ വലിപ്പത്തിൽ വ്യാപിച്ച് കിടക്കുന്ന മാലിന്യക്കീമ്പാരമായത്.
ആരാണ് ഇതിന് ഉത്തരവാദി.2007 വരെ കാര്യങ്ങൾ പ്രശ്നകരമല്ലാതെ മുന്നോട്ടു പോയിരുന്നു എങ്കിൽ അതിനുശേഷം നിരുത്തരവാദപരമായ പ്രവർത്തനങ്ങളാൽ ബ്രഹ്മപുരം ഇത്തരത്തിൽ ഗുരുതരമാക്കിയതിനു പിന്നിൽ ആരൊക്കെയാണ്.വായു ഗുണനിലവാരം ഉയര്‌ന്നു എന്ന് ഒരു ഉളുപ്പുമില്ലാതെയാണ് ഏരോഗ്യമന്ത്രി പറയുന്നത്. അപ്പോൾ ജലാശയങ്ങളിലേക്കു വ്യാപിച്ച വിഷാംശമോ? മനുഷ്യന്റെ ശ്വാസകോശത്തിലേക്കും, ഒരോ കലകളിലേ്കുമെത്തിയ വിഷാംശമോ? ഇതൊക്കെ ചോദ്യച്ഹ്നമാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി, നാളിതുവരെയുള്ള ഇതിനുത്തരവാദികളായവരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാണ് ഞങ്ങൾ.
എല്ലാ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിമാരെയും മേയർമാരെയും ക്രിമിനൽ നിയമപ്രകാരം പ്രതികളാക്കുകയാണ് വേണ്ടത്. അതാണ് ഹൈക്കോടതി ചെയ്യേണ്ടത്. എറണാകുളത്തെയും, സംസ്ഥാനത്തെയും മലിനീകരണ നിയന്ത്രണ ബേർഡ് എന്താണ് ചെയ്യുന്നത്?2 016 ലെ സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ് റൂൾസ് 11 ഉം 13 ഉം ചട്ടങ്ങൾ വായിക്കുന്ന ആർക്കും കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവാദിത്തം കൃത്യമായി മനസിലാവും.
2016 ലെ അതേ ചട്ടങ്ങളിൽ 12 ആം ചട്ടം ജില്ലാ കളക്ടറെന്ന ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുന്നു. ചട്ടപ്രകാരം 3 മാസത്തിലൊരിക്കൽ ജില്ലാ കളക്ടർ അദ്ദേഹത്തിന്റെ മൂക്കിനുതാഴെയുള്ള ബ്രഹ്മപുരതത് എന്താണ് സംഭവിക്കുന്നതെന്ന് വിശകലനം ചെയ്യണം. വിശകലനം ചെയ്താൽ മാത്രം പോര ആവശ്യമായ നടപടി എടുത്തിരിക്കണം. ചുരുക്കത്തിൽ ബ്രഹ്മപുരത്ത് പര്തികളാവേണ്ടത് അതത് സമയത്തെ ജില്ലാ കളക്ടർമാരും തദ്ദേസ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനിയർമാരും കൂടിയാണ്.
2016 ലെ 11ആം ചട്ടം അത് കൃത്യമായി നിർവചിക്കുന്നു. ഇതിലെ തന്നെ 16ആം ചട്ടപ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും 14 ആം ചട്ടപ്രകാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഉത്തരവാദിത്തങ്ങലിൽ നിന്ന് ബന്ധപ്പെട്ട അധികൃതരും ഒഴിഞ്ഞുമാറിയിരിക്കുന്നു. എല്ലാ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിമാരെയും മേയർമാരെയും ക്രിമിനൽ നിയമപ്രകാരം പ്രതികളാക്കണം.
നീറിപ്പുകയുന്ന കൊച്ചിയിൽ നിന്ന് ഒരു വീട്ടമ്മ ഫെയ്സ്ബുക്കിൽ അതി തീവ്രമായ ഭാഷയിൽ ചിലതു കുറിക്കുന്നു. ഒരു പക്ഷേ കൊച്ചി സ്വദേശിയായ ഒരു പൗരന് ഇതിനേക്കാൾ ശക്തമായി പ്രതികരിക്കാൻ വേറെ വാക്കുകളുണ്ടാവില്ല എന്ന് ഞങ്ങൾക്ക് തോന്നുന്നു.കുറിക്കു കൊള്ളുന്ന ചില ചോദ്യങ്ങളുണ്ട്, നിരീക്ഷണങ്ങളുണ്ട് അതിൽ...
പ്രിയങ്ക പിള്ള കുറിക്കുന്നത് ഇങ്ങനെ. മലപോലെ കൂടിയ മാലിന്യത്തെ എങ്ങനെ സംസ്കരിക്കാനായിരുന്നു നിങ്ങളുടെ പദ്ധതി ? ആധുനികമായ എന്തെങ്കിലും സംവിധാനം ഒരുക്കിയിരുന്നുവോ? വേർതിരിക്കപ്പെട്ട മാലിന്യത്തെ ഒന്നിച്ച് കൂട്ടിയിട്ട് എന്ത് ശാസ്ത്രീയമാർഗ്ഗത്തിലൂടെ നിർമ്മാർജ്ജനം ചെയ്യാനായിരുന്നു ആലോചന.? ഇങ്ങനെ കത്തിച്ച് നാറ്റിക്കാനായിരുന്നങ്കിൽ സകല ഡാമിന്റേയും ഷട്ടറുകൾ ഒറ്റയടിക്ക് തുറന്ന് പ്രളയം സൃഷ്ടിച്ച 2018 ൽ നിന്നും നിങ്ങൾ ഒരിഞ്ച് പോലും ബുദ്ധിവികാസം പ്രാപിച്ചില്ല എന്ന് ഞാൻ കരുതും. നാറിയും നീറിയും പുകഞ്ഞ് നിൽക്കുന്ന നാട്ടുകാരോട്..
, ആ ബ്രിൽ ക്രീം തേച്ച് വലിച്ച് ചീകി സൈദ്ധാന്തിക വിഡ്ഢിത്തം പേറുന്ന തലയുടെ ഉടമ നട്ടപ്ര വെയിലത്ത് ആരോടോ പ്രതിരോധിക്കുന്ന യാത്രയിലെ അൽപ്പത്ത വിസർജ്ജനം തൽസമയം സംപ്രേക്ഷണം ചെയ്ത് കാണിക്കുന്ന ചാനലിന്റെ പ്രതിനിധി അഭിപ്രായം ചോദിക്കുന്നു.പോക്കറ്റടിക്കാരന്റെ പിന്നാലെ നാട്ടുകാർ ഓടുമ്പോൾ ആ നഗരം കൊള്ളയടിക്കുക എന്ന തന്ത്രം ഇനി ഈ ജനത്തോട് വേണ്ട....!!കോവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടർ ക്ഷാമം നേരിട്ട ഉത്തർപ്രദേശിനെ നോക്കി ഇന്ത്യക്ക് ശ്വാസം മുട്ടുന്നു എന്ന് കവിത എഴുതിയ ഏതെങ്കിലും സാംസ്ക്കാരിക നാറികൾ വാ തുറന്ന് രണ്ടക്ഷരം പറഞ്ഞോ?ആമസോൺ മഴക്കാട്ടിലെ മഞ്ഞത്തവളയ്ക്ക് ചൂട് കൊള്ളുന്നു എന്ന് വിലപിച്ച് മലയാളത്തിൽ എഴുതിയ പ്ലക്കാർഡുമായി ബ്രസീൽ എംബസിക്ക് മുന്നിൽ സാർവ്വദേശീയതയുടെ അണ്ടർവെയർ ഊരി കാണിച്ച ഏതേലും രാഷ്ട്രീയ പരാന്നഭോജികൾ ഒരക്ഷരം മിണ്ടിയോ?ഇല്ല..!!
നിങ്ങൾക്ക് വേണ്ടി അവർ സംസാരിക്കില്ല...!!രാജാവിനെ പുകഴ്ത്തി കവിതയെഴുതി പട്ടും വളയും വാങ്ങി ഓച്ഛാനിച്ചു നിന്ന പഴയ കവികളിൽ നിന്നും അവരാരും ഒരിഞ്ച് വളർന്നിട്ടില്ല..!നോർവേയിലും നെതർലാൻറിലും പോകാൻ ടിക്കറ്റ് എടുക്കും മുമ്പ് രാഷ്ടീയ പ്രഭു കുടുംബങ്ങൾ ഒന്ന് മദ്ധ്യപ്രദേശ് വരെ പോയി വരിക.ഇൻഡോർ എന്ന ഇന്ത്യയിലെ No 1 ക്ലീൻ സിറ്റി സന്ദർശിക്കുക, അവിടെ താമസിക്കുന്ന മലയാളി വീട്ടമ്മമാരോട് ചോദിക്കുക.ഖരമാലിന്യത്തിൽ നിന്ന് റോഡ് പണിക്കാവശ്യമായ വസ്തുക്കളും അത് ഹോട്ട് പ്രസ്സ് ചെയ്ത് നിർമ്മാണാവശ്യത്തിനുള്ള കട്ടകളും അവിടെ നിർമ്മിക്കുന്നുണ്ട്.
ജൈവ മാലിന്യത്തിൽ നിന്ന് വളവും കീടനാശിനിയും ഉൽപ്പാദിപ്പിക്കുന്നുണ്ട്. പഴയ മാലിന്യക്കൂമ്പാരം ഇരുന്ന സ്ഥലം ഇന്ന് പാർക്കായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. രണ്ട് നേരം കുളിക്കുന്നു എന്ന മലയാളി അൽപ്പത്തം നൽകുന്ന ദുരഭിമാനം മാറ്റിവയ്ക്കുക.പഠിക്കാനും പ്രാവർത്തികമാക്കാനും അനുകരണീയമായ മാതൃകകൾ ഭോപ്പാലിലും ഇൻഡോറിലും ധാരാളമുണ്ട്. അതിനാദ്യം " കേരളം" ഇന്ത്യയുടെ അയൽ രാജ്യമല്ല എന്ന ബോധം വേണം...!ഈ പുക ഞങ്ങൾ സഹിക്കാം...
ഈ ദുർഗ്ഗന്ധത്തോട് പൊരുത്തപ്പെടാം ഒരു കറുത്ത തുണി കണ്ടാൽ മുറിയുന്ന ദുരഭിമാനത്തെ ഒരു പോറലും ഏൽപ്പിക്കാതെ ഒരാഴ്ച കൂടി ഞങ്ങൾ സംരക്ഷിക്കാം......മാലിന്യ സംസ്ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകൾ പിൻതുടരാം എന്ന് ഒരു വാക്ക് മതി....!! ചുമച്ച് വശംകെട്ട് ദുർഗന്ധം കൊണ്ട് അസ്വസ്ഥയായ ഒരു വീട്ടമ്മയുടെ ക്ഷമയുടെ അവസാന നിമിഷങ്ങളിലെ അക്ഷരങ്ങളാണിവ...!!ക്യാമറമാനില്ലാതെ ... കൊച്ചിയിൽ നിന്നും പ്രിയങ്ക പിള്ള. സാസ്കാര്ക നായകൻമാര് ശബ്ദിക്കുന്നില്ല. സൂപ്പർ താരങ്ങൾ ശബ്ദിക്കുന്നില്ല. രാഷ്ട്രീയ പ്രമുഖർ ശബ്ദിക്കുന്നില്ല. ഇതെന്ത് നാട്.
ഇതാണോ പ്രബുദ്ധത. ഇറാനിലെ സ്ത്രീകൾക്കുവേണ്ടിയും, യുക്രയ്നിലെ ജനതക്കുവേണ്ടിയും സ്നേഹം വാരിക്കോരിക്കൊടുക്കുന്നവർക്ക് ആരെയാണ് പേടി.? എന്തിനെയാമ് പേടി. ഇതിനൊക്കെ ഉത്തരം നൽകേണ്ടത് കേരളത്തിലെ ജനങ്ങളാണ്. ഇവടെ ഇങ്ങനെ ഒക്കെ മതിയോ? തൊട്ടതിനും പിടിച്ചതിനും നികുതിപ്പണം ഉപയോഗിച്ച് വിദേശത്തേക്ക് പോകുമ്പോൾ എന്താണ് ഭരണകർത്താക്കളേ നിങ്ങൾ കണ്ടുപഠിക്കുന്നത? എന്താണ് ഇവിടെ നടപ്പാക്കുന്നത്? ജനങ്ങൾ, സാധാരണ ജനങ്ങൾ ഇനി മിണ്ടാതിരിക്കരുത്. ഇത് കൊച്ചിക്ക് മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും ബാധകമാവുന്ന സമയം വിദൂരമല്ല.
https://www.facebook.com/Malayalivartha



























