തെലങ്കാനയില്‍ ബി.ആര്‍.എസ് എം.എല്‍.എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം സി.ബി.ഐ. ഉടന്‍ ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി. സി.ബി.ഐ അന്വേഷണത്തിനെതിരെ തെലങ്കാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അന്വേഷണം ഏറ്റെടുക്കരുതെന്നാണ് സുപ്രീം കോടതി നിര്‍ദേശം.

തെലങ്കാനയില്‍ ബി.ആര്‍.എസ് എം.എല്‍.എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം സി.ബി.ഐ. ഉടന്‍ ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി. സി.ബി.ഐ അന്വേഷണത്തിനെതിരെ തെലങ്കാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അന്വേഷണം ഏറ്റെടുക്കരുതെന്നാണ് സുപ്രീം കോടതി നിര്‍ദേശം. കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ളവരെ തെലങ്കാന പൊലീസ് പ്രതി ചേര്‍ത്തിരുന്നു.
കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘം പിരിച്ച് വിട്ട് അന്വേഷണം സി.ബി.ഐക്ക് കൈമാറി കൊണ്ട് തെലങ്കാന ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തെലങ്കാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബി.ജെ.പിക്കെതിരായ ആരോപണം നിലനില്‍ക്കുമ്പോള്‍ കേസ് എങ്ങനെ സി.ബി.ഐക്ക് അന്വേഷിക്കാനാവുമെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ വാദം.
അന്വേഷണം സി.ബി.ഐ ഏറ്റെടുത്താല്‍ ഹര്‍ജി തന്നെ അപ്രസക്തമാകുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. തെലങ്കാന സര്‍ക്കാരിന്റെ ഹര്‍ജി ജൂലൈ 31 ന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
https://www.facebook.com/Malayalivartha


























