Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മുസ്ലിം വ്യക്തി നിയമപ്രകാരം സ്ത്രീകള്‍ക്ക് തുല്യ അവകാശം ഇല്ലെന്ന് കെ കെ രമ എം എല്‍ എ; ലീഗ് പുരോഗമനപരമാകണം.സഭക്ക് പുറത്ത് വളരെ ദുര്‍ബലമാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിക്കുള്ളില്‍ കലഹം രൂക്ഷമാണ്. എല്ലാവര്‍ക്കും നേതാക്കളാകാനാണ് ആഗ്രഹം. കോണ്‍ഗ്രസ് പ്രവര്‍ത്തനരീതി മാറ്റിയില്ലെങ്കില്‍ എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്ന സ്ഥിതിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

13 MARCH 2023 06:52 PM IST
മലയാളി വാര്‍ത്ത

മുസ്ലിം വ്യക്തി നിയമപ്രകാരം സ്ത്രീകള്‍ക്ക് തുല്യ അവകാശം ഇല്ലെന്ന് ആര്‍ എം പി ഐ നേതാവും വടകര എം എല്‍ എയുമായ കെ കെ രമ. സമുദായ നേതാക്കള്‍ ഒരിക്കലും ഇക്കാര്യം അംഗീകരിക്കില്ല. അഡ്വ.ഷുക്കൂര്‍- ഷീന ദമ്പതിമാരുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവര്‍. വരും നാളുകള്‍ മുസ്ലിം ലീഗ് കൂടുതല്‍ പുരോഗമനപരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

 തിരഞ്ഞെടുപ്പില്‍ പിന്തുണച്ചു എന്ന കാരണം കൊണ്ട് ശരിയായ രാഷ്ട്രീയ നിലപാട് എടുക്കാതിരുന്നിട്ടില്ല. മതേതര പാര്‍ട്ടിയാണെങ്കിലും ലീഗ് സ്വീകരിക്കുന്ന പല നിലപാടുകളോടും ആര്‍ എം പിക്ക് ശക്തമായ വിയോജിപ്പുണ്ട്. കാള്‍ മാര്‍ക്സും ഏംഗല്‍സും സദാചാരവിരുദ്ധരാണെന്ന ലീഗ് നേതാവ് എം കെ മുനീര്‍ എം എല്‍ എയുടെ അഭിപ്രായത്തെ തള്ളിക്കളയുന്നു. ഇക്കാര്യം തെറ്റാണെന്ന് അദ്ദേഹത്തോട് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, അതിലേക്ക് പോകണമോയെന്നായിരുന്നു അവര്‍ പ്രതികരിച്ചത്.

പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവിടെ എത്താന്‍ പറ്റണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രമ പറഞ്ഞു. ജീവിതം ആസ്വദിക്കാനാണ് വിവാഹശേഷം രാഷ്ട്രീയം വിട്ടതെന്ന്, അന്ന് എസ് എഫ് ഐയുടെ വൈസ് പ്രസിഡന്റായിരുന്ന രമ വ്യക്തമാക്കി. 2012ന് മുമ്പ് പൂര്‍ണമായും ചന്ദ്രേട്ടനെ (ടി പി ചന്ദ്രശേഖരന്‍) അവലംബിച്ചായിരുന്നു ജീവിതം. അദ്ദേഹത്തോടൊപ്പമില്ലാത്ത ജീവിതം വിചാരിക്കാന്‍ പോലും സാധ്യമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

യു ഡി എഫില്‍ വനിതാ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടല്ല, നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത്. യു ഡി എഫിലെ കക്ഷികള്‍ സ്ത്രീകള്‍ക്ക് മതിയായ അവസരം നല്‍കാത്തതാണ് കാരണം. എല്‍ ഡി എഫുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പുരുഷകേന്ദ്രീകൃതമാണ് യു ഡി എഫ്. സഭക്ക് പുറത്ത് വളരെ ദുര്‍ബലമാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിക്കുള്ളില്‍ കലഹം രൂക്ഷമാണ്. എല്ലാവര്‍ക്കും നേതാക്കളാകാനാണ് ആഗ്രഹം. കോണ്‍ഗ്രസ് പ്രവര്‍ത്തനരീതി മാറ്റിയില്ലെങ്കില്‍ എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്ന സ്ഥിതിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
യു ഡി എഫ് അടക്കമുള്ള മറ്റ് പാര്‍ട്ടികളുടെ പിന്തുണ കൂടാതെ അതിജീവനം സാധ്യമാകുമായിരുന്നില്ല. അതിജീവനം പ്രധാനമാണ്. എന്നാല്‍ ഇപ്പോഴും യു ഡി എഫിന്റെ ഭാഗമല്ല ആര്‍ എം പി. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ല. ബദല്‍ ഇടത് രാഷ്ട്രീയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്. തീവ്ര ഇടതുരാഷ്ട്രീയവും പ്രത്യയശാസ്ത്രപരമായി എതിര്‍ചേരിയിലുള്ളവരുടെ പിന്തുണ അതിജീവനമായി ന്യായീകരിക്കുന്നതും എങ്ങനെ ഒത്തുപോകുമെന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അതിജീവനം ആവശ്യമാണെന്ന് അവര്‍ മറുപടി നല്‍കി.

കോണ്‍ഗ്രസിന് ഈ പിന്തുണയില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടാകും. എന്നാല്‍ അതിജീവനത്തിന് ആ പിന്തുണ തങ്ങള്‍ക്ക് അനിവാര്യമായിരുന്നു. അതിനെ ചിലര്‍ അവസരവാദമായി കണ്ടേക്കാം. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഒരിക്കലും സര്‍ക്കാറിന്റെ ഭാഗമാകില്ല. യു ഡി എഫില്‍ ഒരു ആര്‍ എം പി മന്ത്രിയുണ്ടാകുകയില്ലെന്നും രമ പറഞ്ഞു.

ടി പി വധക്കേസുമായി ബന്ധപ്പെട്ട് ചില വിട്ടുവീഴ്ചകള്‍ യു ഡി എഫ് നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാതിരുന്നത്. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരത്തിലിരിക്കെ കോണ്‍ഗ്രസ് എന്തിന് ഒത്തുതീര്‍പ്പിന് തുനിഞ്ഞുവെന്നത് അദ്ദേഹം വിശദീകരിക്കണം.
അതേസമയം, സി പി എം ഏരിയ കമ്മിറ്റിയംഗം കുഞ്ഞനന്തനെങ്കിലും ശിക്ഷിക്കപ്പെട്ടതില്‍ സന്തുഷ്ടയാണ്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഇപ്പോഴും കോടതിയില്‍ പോരാടുന്നുണ്ട് ആര്‍ എം പി. കോണ്‍ഗ്രസുമായി അടുത്തതിന് ശേഷം, കേസന്വേഷണം അട്ടിമറിക്കപ്പെട്ടതിനെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ചില സാങ്കേതിക കാരണങ്ങളാണ് നേതൃത്വം നല്‍കിയതെന്നും രമ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends