കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലാണ്... ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ല; ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതുകൊണ്ടാണ് തീപിടിച്ചത്

ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ല, യോഗ്യതയുള്ളതിനാലെന്ന് സോണ്‍ടാ ഇന്‍ഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള. കമ്പനിക്ക് യോഗ്യത ഉണ്ടായിരുന്നതിനാലാണ് കരാര്‍ കിട്ടിയത്. ബയോമൈനിങ് മുന്‍പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബയോ മൈനിങ് 32 ശതമാനം പൂര്‍ത്തിയാക്കി.
ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതുകൊണ്ടാണ് തീപിടിച്ചത്. ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ല. കൊല്ലത്തെ പദ്ധതിയില്‍ നിന്ന് സ്വയം പിന്മാറിയതാണ്. കണ്ണൂരില്‍ കരാറില്‍ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്ന് കണ്ടു. കൂടുതല്‍ പണം ചോദിച്ചത് അതുകൊണ്ടാണെന്നും രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള പറഞ്ഞു. 500 കോടി രൂപ പ്രൊജക്ട് നിലനില്‍ക്കുമ്പോള്‍ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സോണ്‍ടാ ഇന്‍ഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള പറഞ്ഞു. തന്റെ കമ്പനിക്ക് സ്വാഭാവികമായി ശത്രുക്കളുണ്ടെന്നും അതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കോര്‍പ്പറേഷന്‍ കത്തയച്ചെന്ന് പറയുന്നത് വ്യാജമാണെന്നും രാജ്കുമാര്‍ പറഞ്ഞു. സോണ്‍ടയെ മനപ്പൂര്‍വ്വമായി കുടുക്കാന്‍ വ്യാജ കത്ത് ഉപയോഗിക്കുകയാണ്. ഇല്ലാത്ത കത്ത് ഉണ്ടെന്ന് പറഞ്ഞ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ കത്ത് അയച്ചു. കോര്‍പ്പറേഷന്‍ അയച്ചെന്ന് പറഞ്ഞ രണ്ട് കത്തും കിട്ടിയിട്ടില്ലെന്നും കോര്‍പ്പറേഷനെതിരെ രാജ്കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























