കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... ഇരു വാഹനത്തിന്റെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി

പത്തനംതിട്ട കോന്നി കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. അപകടകാരണം ഇരു ഡ്രൈവര്‍മാരുടെയും അശ്രദ്ധയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അജയകുമാര്‍, കാര്‍ ഓടിച്ചിരുന്ന ജെറോം ചൗധരി എന്നിവരുടെ ലൈസന്‍സ് റദ്ദാക്കി. പത്തനംതിട്ട ആര്‍ടിഒയാണ് നടപടിയെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 01.47ഓടെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസും എതിര്‍ദിശയില്‍ വന്ന സൈലോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് അടുത്തുള്ള പള്ളിയുടെ കവാടവും തകര്‍ത്താണ് നിന്നത്. കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെയും ഇടിച്ചിട്ടിരുന്നു.
അപകടകാരണം ഇരു ഡ്രൈവര്‍മാരുടെയും അശ്രദ്ധയാണെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. ബസില്‍ ജിപിഎസോ സ്പീഡ് ഗവര്‍ണറോ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു. ഇതില്‍ ബസ് കണ്ടക്ടറോട് മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണവും ചോദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























