കോന്നി കിഴവള്ളൂരില്‍ വാഹനപകടത്തിന് കാരണമാക്കിയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും....ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ്

കോന്നി കിഴവള്ളൂരില്‍ വാഹനപകടത്തിന് കാരണമാക്കിയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തുടര്‍നടപടികള്‍. കാറിലിടിച്ച ശേഷം ബസ് പള്ളിയുടെ ചുറ്റുമതിലും കമാനവും ഇടിച്ച് തകര്‍ത്തിട്ടുണ്ടായിരുന്നു.കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ ഭാഗത്തുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഡബിള്‍ മഞ്ഞ ലൈന്‍ ഇട്ടിരുന്ന ഭാഗത്തിലൂടെയാണ് ബസ് ട്രാക്ക് മറികടന്ന് അപകടമുണ്ടാക്കിയത്. അപകടസമയത്ത് കൂട്ടിയിടിച്ച കാറും മഞ്ഞ വര മറികടന്നിരുന്നു. പരിശോധനയില്‍ ബസിന് മറ്റ് സാങ്കേതിക തകരാറുകളൊന്നുമില്ലെന്ന് വ്യക്തമായി. അപകടത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍ പത്തനാപുരം സ്വദേശി അജയകുമാര്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അപകടത്തില്‍പ്പെട്ട കൊല്ലം സ്വദേശിനി ജെസ്സിയുടെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് അജയകുമാര്‍. അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയതിനെതിരായ വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.
" f
https://www.facebook.com/Malayalivartha



























