പെരുമ്പിലാവില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ച രണ്ടുപേര്‍ക്ക് ദാരുണാന്ത്യം...

പെരുമ്പിലാവില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ച രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോതമംഗലം ഊന്നുകല്‍ തലക്കോട് മൂലേത്തൊട്ടിയില്‍ മരക്കാരിന്റെ മകന്‍ ഷംസുദ്ദീന്‍ (ഷംസ് -47), നേര്യമംഗലം തലക്കോട് പടിഞ്ഞാറെക്കര അരുണ്‍ ജോസഫ് (തങ്കച്ചന്‍ -63) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കോതമംഗലം പുത്തന്‍കുരിശ് സ്രാമ്പിക്കല്‍ ജോണിന്റെ മകന്‍ എല്‍ദോസിനെ (42) കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്കുശേഷം 2.30ഓടെ പട്ടാമ്പി റോഡില്‍ റേഷന്‍ കടക്ക് സമീപമായിരുന്നു അപകടം നടന്നത്. മരക്കച്ചവടക്കാരനായ ഷംസുദ്ദീന്റെ കാറാണ് അപകടത്തില്‍പെട്ടത്.
കൂടെയുണ്ടായിരുന്നവര്‍ തൊഴിലാളികളാണ്. മലപ്പുറം കൊളത്തൂരില്‍ മരം ഇറക്കിവരുന്ന വഴിയിലായിരുന്നു അപകടം നടന്നത്. പെരുമ്പിലാവില്‍ നിന്ന് ചാലിശ്ശേരിക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് എതിര്‍ദിശയില്‍ നിന്നു വന്ന കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നനിലയിലായിരുന്നു. അഗ്‌നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു.
അപകടസമയത്ത് ഷംസുദ്ദീനാണ് ഓടിച്ചിരുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന കാര്‍ ടോറസില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസും ദൃക്്‌സാക്ഷികളും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha



























