കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന നഴ്‌സ് മരിച്ചു.... ആറു പേര്‍ക്ക് പരുക്ക്

കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന നഴ്‌സ് മരിച്ചു.... ആറു പേര്‍ക്ക് പരുക്ക് . ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ പൂവത്തുംമൂട്ടി ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് അപകടം നടന്നത്.
തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസിന്‍ കെ.ജോണിന്റെ ഭാര്യ കുവൈത്തില്‍ നഴ്‌സായ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്.
ജെസിന്‍ (42), മക്കളായ ജൊവാന്‍ ജെസിന്‍ ജോണ്‍ (10), ജോന റോസ് ജെസിന്‍ (6), ബൈക്കില്‍ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയില്‍ ജെറിന്‍ റെജി (27), ഓട്ടോ ഡ്രൈവര്‍ മാടപ്പള്ളി അമര വലിയപറമ്പില്‍ രാജേഷ് വി.നായര്‍ (47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കല്‍ അഞ്ജലി സുശീലന്‍ (27) എന്നിവര്‍ക്കാണു പരുക്കേറ്റത്. കുവൈത്തിലായിരുന്ന ജെസിനും കുടുംബവും രണ്ടാഴ്ച മുന്‍പാണു നാട്ടില്‍ വന്നത്.
"
https://www.facebook.com/Malayalivartha



























