Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വളർത്തു നായയാണ്. മുസ്ലിം സഖാക്കളും ക്രിസ്ത്യൻ സഖാക്കളും അതിനെ വീടിന് പുറത്തു വളർത്തുന്നു. നായ കാവൽ കിടക്കുന്നു. ഹിന്ദു സഖാവ് അതിനെ സ്നേഹത്തോടെ അകത്ത് വളർത്തുന്നു.

15 MARCH 2023 05:09 PM IST
മലയാളി വാര്‍ത്ത


സമൂഹമാധ്യമങ്ങൾക്ക് പ്രചാരമേറിയതോടെ ആർക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ശബ്ദമുയർത്താനും കഴിയുമെന്നതാണ് കാര്യം. അഭിപ്രായങ്ങൾ പറയാൻ വേദി ഇല്ലാതിരുന്നവർക്ക് സമൂഹമാധ്യമങ്ങൾ ആശ്വാസവുമാണ്. സാമൂഹ്യ പ്രതിബദ്ധതയോടെയും രാഷ്ട്രീയ വീക്ഷണത്തിലും ഒക്കെ നിരവധി പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളിൽ ദിവസവും വരുന്നത്.

 

ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടു പോയി എന്ന കാരണം പറഞ്ഞ് പിണറായി സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും നിരവധി പ്രിയ തനൂജ എന്ന സ്ത്രീ ഫെയ്സ് ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഹിന്ദു വിശ്വാസ സമൂഹമാണ് കൂടുതലായും പോസ്റ്റിനെ അനുകൂലിച്ച് രം​ഗത്ത് വന്നിട്ടുള്ളത്. വളർത്തു നായ എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ...രണ്ടു തരത്തിൽ നായയെ വളർത്താം. 1. വീടിന് കാവലായി പുറത്ത് കെട്ടിയിട്ടോ കൂട്ടിലോ വളർത്താം.2. വീടിനകത്ത് സ്വാതന്ത്ര്യം കൊടുത്ത് സ്നേഹിച്ചുവളർത്താം.

പക്ഷേ അത് സോഫ, കിടക്ക, വസ്ത്രങ്ങൾ മുതലായവ കടിച്ചു കീറി നശിപ്പിച്ചാലും സഹിക്കണം. അതുപോലെ.. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വളർത്തു നായയാണ്. മുസ്ലിം സഖാക്കളും ക്രിസ്ത്യൻ സഖാക്കളും അതിനെ വീടിന് പുറത്തു വളർത്തുന്നു. നായ കാവൽ കിടക്കുന്നു. ഹിന്ദു സഖാവ് അതിനെ സ്നേഹത്തോടെ അകത്ത് വളർത്തുന്നു.

ഹിന്ദുവിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അത് കടിച്ചുകീറി നശിപ്പിച്ചാലും കാവൽപ്പട്ടിയുടെ ഉപകാരവുമില്ലാതെ അതിനെ സ്നേഹിച്ചുപോയില്ലേ എന്ന ഒറ്റക്കാരണം പറഞ്ഞ് സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നു. എന്നിട്ടും പഠിക്കാത്ത വിഢികളാണ്.... ഇതാണ് പ്രിയയുടെ പോസ്റ്റ്. ന്യൂനപതക്ഷ പ്രീണന നിലപാടുകളും, ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തലുമാണ് സിപിഎം ഭരണത്തിലെ അപാകതയെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റാണ് പ്രിയയുടേത്.

ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപരമായി യുവതികൾക്ക് പ്രവേശനവിലക്ക് നിലവിൽ വന്നത് 1991 - 2018 കാലയളവിൽ ആയിരുന്നു. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി ഈ പ്രവേശനവിലക്ക് അസാധുവാക്കി, പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14 , അനുച്ഛേദം 25 എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്.

ഈ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി പറഞ്ഞു. ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധാനത്തിലെത്താൻ അവർക്ക് ആദ്യ ശ്രമത്തിൽ സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, ഈ വിധിക്കുശേഷം നടന്ന യുവതികളുടെ ആദ്യത്തെ ശബരിമലപ്രവേശം.

തുടർന്ന് യുവതികൾക്ക് പോലീസ് സംരക്ഷണ അടക്കം നൽകുകയുണ്ടായി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളേക്കാളുപരി സമൂഹമാധ്യമങ്ങളെയാണ് വിശ്വാസി സമൂഹം അന്നുമുതൽ അവലംബിച്ചത്. ഈ സംഭവം കുറച്ചൊന്നുമല്ല പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. എല്ലാ മതസമൂഹങ്ങളുടെയും വിശ്വാസങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നിരിക്കെ ഇങ്ങനെയൊരു വിശ്വസത്തെ വ്രണപ്പെടുത്തൽ ഉണ്ടായത് ഖേദകരമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം പറഞ്ഞിരുന്നു.

എന്നാൽ വ്യക്തമായ ന്യൂനപക്ഷ പ്രീണന നയങ്ങളുമായി സർക്കാർ വീണ്ടും രം​ഗത്തു തുടരുക തന്നെ ചെയ്തതോടെ ഹിന്ദു വിശ്വാസികൾ ചൊടിച്ചു തന്നെ നിൽപ്പാണ്. അതിനേക്കാൾ ചൂടേറിയ നിരവധി പ്രശ്നങ്ങളും വിവാദങ്ങളും സർക്കാരിനെതിരെ ഉയർന്നുവന്നതോടെ ശബരിമല വിവാദം കുറച്ചൊന്നു കെട്ടടങ്ങിയെങ്കിലും വിശ്വാസികളിൽ അതിപ്പോഴുമുണ്ടെന്നതിന്റെ ശക്തമായ തെളിവുകൂടിയാവുന്നു പോസ്റ്റ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ നേരായ വിശകലനവും പോസ്റ്റ് നൽകുന്നു. ഏതായാലും പോസ്റ്റ് വാട്സ്ആപ്പ് വഴിയും മറ്റും ഏറെ പ്രാചാരം നേടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (10 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (12 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (12 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (12 hours ago)

Malayali Vartha Recommends