ഉത്സവത്തിനോടനുബന്ധിച്ച് ശബരിമല ക്ഷേത്ര നട നാളെ തുറക്കും.... തിങ്കളാഴ്ച കൊടിയേറ്റ്... ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി നിലയ്ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ് സൗകര്യം

ഉത്സവത്തിനോടനുബന്ധിച്ച് ശബരിമല ക്ഷേത്ര നട നാളെ തുറക്കും.... തിങ്കളാഴ്ച കൊടിയേറ്റ്... ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി നിലയ്ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ടായിരിക്കും. നട നാളെ തുറക്കുന്നതോടെ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി.
തിങ്കളാഴ്ച രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. വൈകിട്ട് മുളപൂജ നടക്കും. 29 മുതല്‍ പള്ളിവേട്ട ദിനമായ ഏപ്രില്‍ നാലു വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും.
31 മുതല്‍ ഏപ്രില്‍ നാലുവരെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രില്‍ അഞ്ചിന് പമ്പയില്‍ ആറാട്ട്. ഈ സമയം ഭക്തര്‍ക്ക് പറവെക്കാം.
വിവിധയിടങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളുമുണ്ടാകും. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസിനായും ബസുകളുണ്ടായിരിക്കും.
"
https://www.facebook.com/Malayalivartha