"ഇന്നലെ രാത്രി കാലൻ കോഴി കൂവുന്നത് കേട്ടപ്പോഴേ ഞാൻ വിചാരിച്ചതാ ആരോ പോവാനുണ്ട് എന്ന...അയല്പക്കത്തൊക്കെ ആയി. ഇനി നമ്മുടെ വീടാണുള്ളത്. അന്ന് അമ്മാമ്മ പറഞ്ഞ വാക്കുകൾ വീണ്ടും ഓർത്ത് ഇന്നസെന്റെ പുസ്തകത്തിൽ കുറിച്ചപ്പോൾ... ദൈവത്തിന് കൂടുതൽ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്... എന്റെ പൊന്നാലീസേ അല്ലെങ്കിൽ തന്നെ എനിക്ക് കാൻസറാണ്... ഇനി ദൈവത്തിന് എന്നോട് ഇഷ്ടം കൂടുകയും കൂടെ ചെയ്താൽ എന്താവും അവസ്ഥ... ആ വാക്കുകൾ വൈറലാവുമ്പോൾ..!
കാൻസറിനെതിരെ പടപൊരുതുന്ന പലർക്കും മുന്നോട്ടുപോകാൻ ഊർജം നൽകുന്നവരിൽ പകരം വെക്കാനില്ലാത്ത പേരാണ് നടൻ ഇന്നസെന്റിന്റേത് മരണം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ച പ്രചോദനാത്മക നിലപാട് ശ്രദ്ധേയമായിരുന്നു. അദ്ദേഹം വിടപറഞ്ഞ വേളയിൽ ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാടിനെ തീർത്തും ലളിതമായി ഇന്നസെന്റ് തന്റെ പുസ്തകമായ ‘കാസർ വാർഡിലെ ചിരി’യിൽ രേഖപ്പെടുത്തിയത് ശ്രദ്ധ നേടുകയാണ്.
കുട്ടിക്കാലത്തെ ഓർമ്മയാണ്. അയൽപക്കങ്ങളിൽ ചില മരണങ്ങൾ സംഭവിക്കും രാവിലെയാണ് അത് ഞങ്ങളുടെ വീട്ടിൽ അറിയുക അപ്പോൾ അമ്മാമ്മ പറയും. ഇന്നലെ രാത്രി നെടുലാൻ കൂവുന്നത് കേട്ടപ്പോഴേ ഞാൻ വിചാരിച്ചതാ ആരോ പോവാനുണ്ട് എന്ന്. അയല്പക്കത്തൊക്കെ ആയി. ഇനി നമ്മുടെ വീടാണുള്ളത്. ഇത് പറഞ്ഞ് അമ്മാമ്മ നെടുവീർപ്പിടും. ജീവിതത്തെ കുറിച്ചോ മരണത്തെകുറിച്ചോ ഒന്നുമറിയാത്ത പ്രായമായതിനാൽ അന്ന് അമ്മാമ്മ പറഞ്ഞതിന്റെ പൊരുൾ മസ്സിലായിള്ള എന്നാണ് ഇന്നസെന്റെ പറഞ്ഞത്
നെടുലാൻ എന്നാൽ കാലൻ കോഴിയാണ് . ഇന്നസെന്റ്ന്റെ മരണ ദിവസവും ഇങ്ങനെ ഒരു കാലൻ കോഴി കൂവിയോ? ജീവിതം കാത്തു നിൽക്കുമ്പോൾ നമുക്ക് എങ്ങനെ മരിക്കാൻ സാധിക്കും എന്ന തലക്കെട്ട് കൂടി തന്റെ കുട്ടിക്കാലത്തെ അനുഭവം വിവരിക്കുന്ന ഭാഗത്താണ് അദ്ദേഹം ഈ കാര്യം പറയുന്നത്.
പുസ്തകത്തിൽ മരണത്തെക്കുറിച്ച് ഇന്നസെന്റിന്റെ മറ്റൊരു നിരീക്ഷണവും ഉണ്ടായിരുന്നു. പുസ്തകത്തിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെ
‘ഒരു ക്രൈസ്തവന്റെ മരണവീട്ടിൽ ഞാനും ആലീസും പോയി. കുറച്ചു കഴിഞ്ഞപ്പോൾ അച്ചൻ വന്ന് പ്രാർത്ഥന തുടങ്ങി.
” എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ് പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന് ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു”
തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കുനോക്കി ഇരുന്നു. പുരോഹിതന്റെ പ്രാർത്ഥനയിൽ എനിക്കെന്തോ പന്തികേടുതോന്നി. പെട്ടെന്നാണ് സെബസ്ത്യാനോസ് പുണ്യാളന്റെ കപ്പേള കണ്ടത് . ഞാനാ കപ്പേളയിലേക്ക് നോക്കി ഒന്ന് കൊഞ്ഞനം കാണിച്ചു.
ആലീസിന് ഒന്നും മനസ്സിലായില്ല. അവൾ പരിഭ്രാന്തിയോടെ ചോദിച്ചു:
‘നിങ്ങൾ എന്തായീ കാണിക്കുന്നത്?’
ദൈവകോപത്തിന്റെ പേടി അവളുടെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു.
ഞാൻ ആലീസിനോട് പറഞ്ഞു:
നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാർത്ഥന? ദൈവത്തിന് കൂടുതൽ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ പൊന്നാലീസേ അല്ലെങ്കിൽ തന്നെ എനിക്ക് കാൻസറാണ്. ഇനി ദൈവത്തിന് എന്നോട് ഇഷ്ടം കൂടുകയും കൂടെ ചെയ്താൽ എന്താവും അവസ്ഥ? നമ്മളോട് ദൈവത്തിന് കുറച്ചു ദേഷ്യം കിടന്നോട്ടെ എന്ന് കരുതി ചെയ്തതാ.”
ആലീസ് എന്റെ കണ്ണിലേക്കുതന്നെ നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുത്രേസ്യാ പുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോൾ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതാ ആലീസ് അതിനെ നോക്കി കൊഞ്ഞനംകുത്തുന്നു.
അത് കണ്ടപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി.
പറുദീസയിൽ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യൻ മരണത്തെ പേടിക്കുന്നു. ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു.”
ഇത്രയും സീരിയസായ ഒരു കാര്യത്തെ എത്ര മനോഹരമായിട്ടാണ് ഇന്നസെന്റ് പറഞ്ഞു വെക്കുന്നത് മലയാള സിനിമയിൽ അയാളുടെ നാമം ലോകാവസാനം വരെ കൊത്തിവെപ്പിച്ചതിനു ശേഷമുള്ള അനിവാര്യമായ മടക്കത്തിലേക്ക് ആ നിറചിരിയും പതിയെ മറഞ്ഞു പോയി.
മാർച്ച് 26ന് ആയിരുന്നു മലയാള സിനിമയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി ഇന്നസെന്റിന്റെ വിയോഗം. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം വ്യക്തമാക്കിയിരുന്നു.
അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്റിന് ഇന്ന് കലാകേരളം വിടചൊല്ലി രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha