ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും; കേസിൽ ഇന്നും വാദം തുടരും; ശിവശങ്കറിന്‍റെ വക്കീലിന്റെ സൗകര്യം പരിഗണിച്ചാണ് കേസിന്‍റെ തുടർവാദം ഇന്നത്തേക്ക് മാറ്റിയത്

ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ശിവശങ്കർ ജാമ്യത്തിനായുള്ള അതിതീവ്രശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ അതിശക്തമായ വാദപ്രതിവാദങ്ങളായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് നടന്നത്. എന്നിട്ട് ആ കേസ് ഇന്നത്തേക്ക് തുടർവാദത്തിനായി മാറ്റുകയായിരുന്നു. തുടർവാദത്തിനായി ഇന്ന് മാറ്റാൻ മറ്റൊരു കാരണം കൂടെയുണ്ട് അതായത്, ശിവശങ്കറിന്‍റെ വക്കീലിന്റെ സൗകര്യം പരിഗണിച്ചാണ് കേസിന്‍റെ തുടർവാദം ഇന്നത്തേക്ക് മാറ്റിയത്.
എന്തായാലും ഹൈക്കോടതിയിൽ ഇന്നും തുടർവാദം ഉണ്ടാകും എന്ന് തന്നെയാണ് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. ജാമ്യം കിട്ടുമോ എന്നത് വളരെ വലിയ ഒരു ചോദ്യം തന്നെയാണ്. കഴിഞ്ഞ ദിവസം കോടതി ചോദിച്ച ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങൾ അടിസ്ഥാനത്തിൽ ജാമ്യത്തിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൈക്കോടതി പ്രധാനമായും ഉന്നയിച്ച ചോദ്യങ്ങൾ ഇതായിരുന്നു ;
സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണവുമായി ബന്ധപ്പെടുത്തി ഇഡി ശിവശങ്കറിനെ നേരത്തെ അറസ്റ്റ് ചെയ്തതല്ലേ?
ഇതേ ലോക്കറിനെ ബന്ധപ്പെടുത്തി എങ്ങനെയാണ് മറ്റൊരു കേസ് എടുക്കുന്നത്?
ഒരേ സത്യങ്ങൾ കണ്ടെത്തിയ കേസിൽ എങ്ങനെയാണ് രണ്ട് എഫ്ഐആർ വന്നത്?
ആദ്യ കേസിൽ തന്നെ രണ്ടാമത്തെ ആരോപണവും അന്വഷിക്കാമായിരുന്നില്ലേ?
ഈ ചോദ്യങ്ങളായിരുന്നു ഹൈക്കോടതി ഇ ഡിയോട് ഉന്നയിച്ചത്. ചുരുക്കി പറഞ്ഞാൽ എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിന്‍റെ പേരിൽ രണ്ട് കേസുകൾ എങ്ങനെയാണ് എടുക്കുന്നതെന്ന് സംശയമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ സ്വർണക്കള്ളക്കടത്തിലെ പണമിടപാട് അന്വേഷിച്ചപ്പോഴാണ് ലൈഫ് മിഷൻ അഴിമതി ബോധ്യപ്പെട്ടതായിരുന്നു ഇഡി കൊടുത്ത മറുപടി.
ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമെന്ന് ഇ ഡി ഹൈക്കോടതിയിൽ അറിയിച്ചു .മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിന്‍റെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. 'ലോക്കറിൽ നിന്ന് കിട്ടിയ പണം ശിവശങ്കറിന്‍റേതാണ്. ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിൽ നിന്നും സ്വപ്ന സുരേഷിൽ നിന്നും ഇത് സംബന്ധിച്ച് മൊഴി കിട്ടിയിട്ടുണ്ട്. കള്ളപ്പണ ഇടപാടിലൂടെ സ്പോൺസേർഡ് തീവ്രവാദത്തിനാണ് പ്രതികൾ ശ്രമിച്ചത്.
ശിവശങ്കറായിരുന്നു എല്ലാത്തിന്‍റെയും കേന്ദ്രബിന്ദു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ട്. മുമ്പ് അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാണ് ശിവശങ്കർ ജാമ്യം നേടിയത്. എന്നാൽ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിപ്പിച്ചു'. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നൽകണമെന്ന വാദം നിലനിൽക്കില്ലെന്നും ഇ ഡി കോടതിയിൽ തുറന്നടിച്ചു.
അതായത് ജാമ്യം തടയാനുള്ള ശക്തമായ വാദങ്ങൾ തന്നെയായിരുന്നു ഇ ഡി ഹൈക്കോടതിയോയിൽ നിരത്തിയത് എന്നതാണ് സത്യാവസ്ഥ .ഒരേ ആരോപണത്തിലാണ് തനിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഒരേ സംഭവത്തിന് രണ്ട് കേസ് രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും എം. ശിവശങ്കർ ഹൈകോടതിയിൽ വാദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha