നായനാര്‍ പിണറായിക്ക് വെച്ച എട്ടിന്റെ പണി;ലോകായുക്ത മഹത്വം വിളമ്പി നടന്ന പിണറായിക്ക് ഇപ്പോള്‍ കണ്ടൂട,ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാള്‍ ഊരാന്‍ പഴുതുതേടി മുഖ്യമന്ത്രി,ലോകായുക്തയെ ചട്ടംപഠിക്കാന്‍ സര്‍ക്കാര്‍,വരാനിരിക്കുന്നത് എന്താണോ?

ലോകായുക്തയുടെ പല്ലുപറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് പിണറായി. പക്ഷെ മുഖ്യമന്ത്രിയെ ചിലത് ഓര്‍മ്മപ്പെടുത്താനുണ്ട്. ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം, കുരക്കാന്‍ മാത്രം കഴിയുന്ന, കടിക്കാന്‍ കഴിയാത്ത കാവല്‍നായ എന്നതാണ്. എന്നാല്‍, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തക്ക് വിപുലമായ അധികാരങ്ങള്‍ നിയമപരമായി നല്‍കിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാല്‍ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019ല്‍ ഒരു ലേഖനത്തില്‍ എഴുതിയതാണ്. ഈ പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് ഇന്ന് ലോകായുക്തയെന്ന് കേട്ടാലേ ഹാലിളകും. പിണറായി സര്‍ക്കാരിനെ കടിച്ചപ്പോള്‍ സിപിഎമ്മിന് കൊണ്ടു. ഇനി അധികം വളരാന്‍ അനുവദിക്കണ്ട എന്ന് അവരങ്ങ് തീരുമാനിച്ചു. ഇനിയിപ്പോള്‍ സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും പിണറായിക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടും അതാണല്ലോ ശീലം.
കെടി ജലീലിന്റെ കസേര തെറുപ്പിച്ചതോടെയാണ് ലോകായുക്ത പിണറായിക്ക് കണ്ണിലെ കരടായത്. കുരയ്ക്കുക മാത്രമല്ല കടിയ്ക്കുമെന്ന് അതോടെ പിണറായി തിരിച്ചറിഞ്ഞു. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ടതോടെ കസേര തെറിക്കുമെന്ന ബയം വന്നു. എങ്ങനെയും ലോകായുക്തയെ ഒതുക്കണം അതിന് കണ്ടെത്തിയ വഴിയാണ് ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ബില്ലും കൊണ്ടുവന്നതും ഗവര്‍ണ്ണറുമായ് വലിയ പോരില്‍ കലാശിച്ചതും. എന്തിനാണ് പിണരായി ലോകായുക്തയെ ഭയപ്പെടുന്നത്. അതാണ് ചോദ്യം. മടിയില്‍ കനമില്ല കൈകള്‍ ശുദ്ധം ഇത് റെക്കോര്‍ഡ് ഇട്ടപോലെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന പിണറായി എന്തിന് ലോകായുക്തയുടെ അധികാരങ്ങലെ ഭയക്കണം. അതിന് ഒറ്റ ഉത്തരമേ ഉള്ളു കൈകളില്‍ അഴിമതിയുടെ കറ പുരണ്ടു എന്നത് തന്നെ. ഇടതിന്റെ കേമത്തമായ് ലോകായുക്തയെ പൊക്കിപ്പിടിച്ച് നടന്നവരാണിപ്പോള്‍ ലോകായുക്തയ്ക്ക് ശവക്കുഴി തോണ്ടാന്‍ നോക്കുന്നത്. അഴിമതി വച്ചുപൊറുപ്പിക്കില്ല, തന്റെ മന്ത്രിസഭയില്‍ അഴിമിക്കാരുണ്ടാവരുത് എന്നിങ്ങനെ വീമ്പിളക്കുന്ന മുഖ്യമന്ത്രിയ്ക്ക് നേരെ തന്നെ അഴിമതി ആരോപണങ്ങള്‍ മലപോലെയുണ്ട്. അതില്‍ ലോകായുക്തയ്ക്ക് മുന്‍പിലെത്തിയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാളാണ്. ആ വാളിന്റെ മുനയൊടിക്കാനുള്ള ഓട്ടമാണിപ്പോള്‍ മുഖ്യന്റേത്.
1999 ല്‍ ഇ കെ നായനാര്‍ നേതൃത്വം കൊടുത്ത ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെയാണ് മറ്റൊരു ഇടതുപക്ഷം അധികാരത്തിലിരിക്കെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ലോകായുക്ത നിയമം നടപ്പാക്കിയതിന്റെ ക്രെഡിറ്റ് പാടിക്കോണ്ട് നടന്നവരാണ് ഈ കൂട്ടര്‍. പാര്‍ട്ടി സെക്രട്ടറി കുപ്പായത്തിലിരുന്നപ്പോഴും മുഖ്യമന്ത്രി റോളിലെത്തിയപ്പോഴും പിണറായി വിജയനും ഇത് വലിയ നേട്ടമായ് പലയിടത്തും വിളമ്പിക്കൊണ്ട് നടന്നിട്ടുള്ളത്. പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി ചോദ്യം ചെയ്യാനുള്ള സാധാരണക്കാരന്റെ മികച്ച ഒരു ആയുധമായിരുന്നു ഈ നിയമം. പൊതുപ്രവര്‍ത്തകരുടെയോ ഉദ്യോഗസ്ഥരുടെയോ അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്‍പര്യത്തോടെയുള്ള നടപടികള്‍, മനപ്പൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകളില്‍ സാധാരണക്കാരന് ലോകായുക്തയില്‍ പരാതികള്‍ നല്‍കാം. ലോകായുക്ത ജനങ്ങള്‍ക്ക് ഒരു വിശ്വാസമാണ്. മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്ക് ഇല്ലാതിരുന്ന ശക്തമായ പല അധികാരങ്ങളും കേരളത്തിലെ ലോകായുക്തയ്ക്ക് ഉണ്ടായിരുന്നു. അഴിമതി കണ്ടെത്തിയാല്‍ കുറ്റാരോപിതനെ അധികാര സ്ഥാനത്ത് നിന്ന് നീക്കാന്‍ ലോകായുക്ത അധികൃതരോട് ശുപാര്‍ശ ചെയ്യും. ഇതില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുത്തില്ലെങ്കില്‍ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. ലോകായുക്തയുടെ തീരുമാനത്തിന് അപ്പീലും സാധ്യമായിരുന്നില്ല. അതില്‍ ഇടപെടുന്നതിന് ഹൈക്കോടതിയുടെ അധികാരം പോലും പരിമിതമാണ്. മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിക്കോ കോടതിക്ക് പോലുമോ ഇല്ലാത്ത അധികാരമാണിത്. ഈ സവിശേഷാധികാരമാണ് സര്‍ക്കാരിന് ഏണിയായത്.
ഇതില്‍ ഏറെ ശ്രദ്ധേയം അഴിമതിക്കേസില്‍ ലോകായുക്ത വിധിയോടെ പൊതുപ്രവര്‍ത്തകര്‍ പദവി ഒഴിയണമെന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞിരിക്കുന്നത്. തനിക്ക് നേരെ പണിവരുന്നുണ്ടെന്ന് കണ്ടാണ് ഈ നിയമത്തില്‍ തന്നെ പിണരായി കേറിപ്പിടിച്ചതും അതെടുത്ത് കളയാന്‍ നെട്ടോട്ടം ഓടുന്നത്. അഴിമതിയില്‍ പിണറായിക്ക് പങ്കുണ്ടെന്ന് വ്യക്തമായ് ഇതോടെ തെളിഞ്ഞില്ലെ. ദുരിതാശ്വാസ നിധി വകമാറ്റിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുണ്ട്. ചുമ്മാതെ പിണറായി വിയര്‍ക്കുന്നത്. തന്റെ നായ തന്നെ കടിക്കണ്ട എന്ന നിലപാടാണ് പിണറായിക്ക്. എന്നാല്‍ പിണറായീടെ സൗകര്യത്തിന് തുള്ളനല്ല ഇവിടുത്തെ നിയമ വ്യവസ്ഥകളിരിക്കുന്നത്. ഗവര്‍ണ്ണര്‍ വേണ്ട,ലോകായുക്ത വേണ്ട,കോടതി വേണ്ട,നിയമം വേണ്ട എല്ലാം പാര്‍ട്ടി തീരുമാനിക്കുന്ന കാലം അതാണിവരുെട കിനാശ്ശേരി. അതിവിടെ നടക്കില്ല സര്‍ക്കാരെ, രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും മുകളില്ല സിപിഎം
https://www.facebook.com/Malayalivartha