അരിക്കൊമ്പനെ വെടിവയ്ക്കണമെന്ന് പി സി, ജോർജ്

ഇടുക്കിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന അരിക്കൊമ്പനെ വെടിവെയ്ക്കുകയോ മയക്കുവെടി നൽകുകയോ വേണമെന്ന് മുൻ എംഎൽഎ പി സി ജോർജ്. ആനയെ മയക്കുവെടിവെയ്ക്കുന്നതിന് എതിരെ ഹർജിനൽകിയ ആനപ്രേമികളെ മരത്തിൽ കെട്ടിയിടണമെന്നും അദ്ദേഹം മലയാളി വാർത്തയോടു പറഞ്ഞു. ആനയെ തളയ്ക്കുന്നതിന് സാവകാശം നിർദേശിച്ച ജഡ്ജിമാർ അരിക്കൊമ്പന്റെ നാട്ടിൽ താമസിക്കാൻ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
https://www.facebook.com/Malayalivartha