സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... കേളകത്ത് ബാവലിപ്പുഴക്കയത്തില്‍ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു, ഇന്ന് രാവിലെയായിരുന്നു അപകടം

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തില്‍ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തില്‍ ലിജോ ജോസ് (34), ഇളയ മകന്‍ നെബിന്‍ ജോസ് (3) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിര്‍ത്തിയിരുന്നു. ഇവിടെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും.
മകനെ ചുമലില്‍ ഇരുത്തി പുഴയിലിറങ്ങിയപ്പോള്‍ കാല്‍ തെറ്റി വീണുപോയി. ചെളിയില്‍ പുതഞ്ഞ മകനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയില്‍ അകപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റു രണ്ടുകുട്ടികള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി നടത്തിയ തെരച്ചിലില്‍ ഇരുവരെയും കണ്ടെത്തി കരക്കെടുത്തു ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha