Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മതപരിവര്‍ത്തനം ആരോപിച്ച് പള്ളികളും പ്രാര്‍ഥനാ യോഗം നടക്കുന്ന ഹാളുകളും തകര്‍ക്കുക, പിന്നീട് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണത്തിന് ഇരകളായവര്‍ക്കെതിരെ കേസെടുക്കുക. ഹിന്ദു ജാഗരണ്‍ മഞ്ച് ഉള്‍പ്പെടെയുള്ള സംഘടനകളും ആര്‍എസ്എസ്, ബജ്‌റങ് ദള്‍, വിഎച്ച്പി തുടങ്ങിയവയുടെ പ്രവര്‍ത്തകരുമാണ് ഈ കേസുകള്‍ക്കു പിന്നിലെ പരാതിക്കാര്‍

09 MAY 2023 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടെ നിറുത്തുന്നതിനായി ബിജെപി നീക്കങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എവിടെയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. റബ്ബറിന് കിലോയ്ക്ക മൂന്നൂറു രൂപ വില നലകിയാല്‍ കേരളത്തില്‍ ബിജെപി യ്ക്ക് സീറ്റു നല്കാമെന്നു ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന കേട്ട് പ്രധാനമന്ത്രി വരെ പുരോഹിതന്‍മാരുമായി ചര്‍ച്ചനടത്താനെത്തിയിരുന്നു. എന്നാല്‍ റബ്ബറിന്റെ വിലവര്‍ധനയില്‍ കേന്ദ്രം ഇതുവരെ മിണ്ടിയിട്ടില്ല. മണിപ്പൂര്‍ ഉള്‍പ്പടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്തീയ വിഭാഗം ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ അരമനകള്‍ കയറിയിറങ്ങിയത്. എന്നാല്‍ മണി്പ്പൂരില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുന്നതോടെ ബിജെപിയുടെ ക്രിസ്തീയ വിരുദ്ധ മനോഭാവം പുറത്തു വന്നിരിക്കുകയാണ്.

കേരളത്തിലെ ബിഷപ്പുമാര്‍ ബിജെപിയ്ക്കായി കുടപിടിച്ചു നില്ക്കുമ്പോള്‍ ബെംഗലുരു ആര്‍ച്ച് ബിഷപ്പ് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരുമായി ബന്ധമുള്ള രാഷ്ട്രീയ സംഘങ്ങളാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് ബെംഗളൂരു ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു നേരെ ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളെല്ലാം ആസൂത്രിതമായിരുന്നുവെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ക്കു പിന്നില്‍ ആര്‍എസ്എസ്, ബജ്‌റങ് ദള്‍, വിശ്വ ഹന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങളാണെന്നും ആര്‍ച്ച് ബിഷപ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ക്രിസ്ത്യന്‍ മതവിഭാഗങ്ങളുമായി അടുപ്പം സൃഷ്ടിക്കാന്‍ ബിജെപി വലിയ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ്, ഇന്ത്യയില്‍ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ സംഘടനകളുടെ പങ്ക് വെളിപ്പെടുത്തി ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കെതിരെ സംഘടിതമായ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനു മറുപടിയായാണ് ആര്‍ച്ച് ബിഷപ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

''കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നു തന്നെ, ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ അവരുമായി ബന്ധമുള്ള സംഘടനകളാണെന്നു വ്യക്തമാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്ന അതേ സമയത്താണ് ആക്രമണങ്ങള്‍ വ്യാപിച്ചത്. 2021ല്‍ 505ഉം 2022ല്‍ 598ഉം ഈ വര്‍ഷം ഇതുവരെ 123 ആക്രമണങ്ങളും ഉണ്ടായി.

ഇതില്‍ 90 ശതമാനം ആക്രമണങ്ങള്‍ക്കും ഒരേ സ്വഭാവമാണ്. മതപരിവര്‍ത്തനം ആരോപിച്ച് പള്ളികളും പ്രാര്‍ഥനാ യോഗം നടക്കുന്ന ഹാളുകളും തകര്‍ക്കുക, പിന്നീട് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണത്തിന് ഇരകളായവര്‍ക്കെതിരെ കേസെടുക്കുക. ഹിന്ദു ജാഗരണ്‍ മഞ്ച് ഉള്‍പ്പെടെയുള്ള സംഘടനകളും ആര്‍എസ്എസ്, ബജ്‌റങ് ദള്‍, വിഎച്ച്പി തുടങ്ങിയവയുടെ പ്രവര്‍ത്തകരുമാണ് ഈ കേസുകള്‍ക്കു പിന്നിലെ പരാതിക്കാര്‍'' - ആര്‍ച്ച് ബിഷപ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ എസ് എസ് , ബിജെപി , ബജ്രംഗദള്‍ തുടങ്ങിയ കക്ഷികളുടെ പേരെടുത്ത് പറഞ്ഞാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ വേരുമുറപ്പിക്കാന്‍ ബിെജപി നടത്തുന്ന പൊറാട്ട് നാടകങ്ങളില്‍ അവസാനത്തേതായിരുന്നു റബ്ബര്‍ വിലയും ബിഷപ്പിന്റെ പ്രസംഗവും. ബിഷപ്പ് ബിജെപിയ്ക്ക് പാലമിട്ടതോടെ ആര്‍ എസ് എസ് , ബിജെപി നേതാക്കളും, കേന്ദ്രമന്ത്രിമാരും പള്ളികളിലു അരമനകളിലും പരസ്യമായും രഹസ്യമായും സന്ദര്‍ശനം നടത്തി വരികയാണ്. ക്രിസ്തീയ പ്രമാണി കുടുംബങ്ങളിലെത്തിയും പള്ളികളില്‍ പ്രത്യേക സംഘങ്ങളെ നിയമിച്ചും ബിജെപി തീവ്രശ്രമം നടത്തി കൊണ്ടിരിക്കവേയാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം എത്തിയിരിക്കുന്നത്. അനില്‍ ആന്റണിയെ കൊണ്ടു വന്ന വലിയ ക്രിസ്തീയ മുന്നേറ്റമുണ്ടാക്കാമെന്ന് കരുതിയിരുന്നെങ്കിലും അയ്യാള്‍ക്ക് വേണ്ടത്ര പ്രീതി ക്രിസ്തീയ സമൂഹത്തില്‍ ഇല്ലായെന്ന ബിെജപി മനസിലാക്കിയിട്ടുണ്ട്. യുവം പരിപാടിയില്‍ അനില്‍ ആന്റണി മണ്ടത്തരങ്ങള്‍ പ്രസംഗിച്ചതും ബിജെപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

ക്രിസതീയ വിശ്വാസത്തേയും സ്ഥാപനങ്ങളേയും ആക്രമിക്കുന്നതില്‍ ബിജെപിയ്കക് പങ്കില്ലെന്നു പറഞ്ഞിടത്താണ് ബിജെപിയ്ക്കും ആര്‍ എസ് എസിനും മാത്രമാണ് പങ്കെന്നുള്ള വിവരം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിനെ പിളര്‍ത്തിയെടുത്ത ജോണി നെല്ലൂരിന്റെ പാര്‍ട്ടിയാകട്ടെ ശൈശവത്തില്‍ തന്നെ അന്ത്യശ്വാസം വലിക്കുകയാണ്. അധികാരമോഹികളായി എത്തുന്ന എല്ലാവരേയും ഉള്‍ക്കൊള്ളേണ്ട അവസ്ഥയിലാണ് ബിജെപി കേരള ഘടകം. എല്ലാ മാലിന്യങ്ങളും വലിച്ചെറിയാനുള്ള കുപ്പതൊട്ടിയാണ് ബിജെപിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞതും ബിെജപി ഓര്‍ക്കുന്നത് നന്നായിരിക്കും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (12 minutes ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (31 minutes ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (1 hour ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (2 hours ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (2 hours ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (2 hours ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (2 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (2 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (3 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (4 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (4 hours ago)

Malayali Vartha Recommends