വല്ലാത്തൊരു പ്ലാനിംഗ്.. തിരൂരില്‍ വ്യാപാരിയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍; കൊലപാതകത്തിനു പിന്നില്‍ ഹണി ട്രാപ്പെന്ന് സംശയം; ഫോണ്‍ സ്വിച്ച് ഓഫ്, എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച സന്ദേശങ്ങള്‍ മകന്റെ ഫോണില്‍; ദുരൂഹത മാറുന്നില്ല

മലപ്പുറം തിരൂരില്‍ നിന്നു കാണാതായ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയതോടെ വലിയ ദുരൂഹതയാണ് ഉയരുന്നത്. വ്യാപാരിയുടെ മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഹോട്ടല്‍ ജീവനക്കാരനായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന എന്നിവര്‍ ചെന്നൈയില്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് അന്വേഷണസംഘം അറിയിച്ചു.
ട്രോളി ബാഗ് കണ്ടെത്തിയ അട്ടപ്പാടി ചുരം ഒന്‍പതാം വളവിനടുത്തു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്നു വിശദമായ പരിശോധന നടത്തും. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണു കൊലപാതകം നടന്നതെന്നാണു സൂചന. തിരൂര്‍ പൊലീസ് ഇന്നലെ രാവിലെ എരഞ്ഞിപ്പാലത്തിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തി. സിസിടിവി പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ദിവസം 3 പേര്‍ എത്തി മുറിയെടുത്തെന്നും 2 പേര്‍ മാത്രമാണു തിരികെ പോയതെന്നുമുള്ള സൂചന ലഭിച്ചു.
കഴിഞ്ഞ 18ന് സിദ്ദീഖിനെ കാണാതായിരുന്നു. 22ന് മകന്‍ പൊലീസില്‍ പരാതി നല്‍കി. കൊലപാതകത്തിനു പിന്നില്‍ ഹണി ട്രാപ്പാണോ എന്നും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍വച്ചാണ് കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്.
അതേസമയം ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയില്‍ ഉപേക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി. സംഭവത്തില്‍ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി, ഫര്‍ഹാന എന്നിവരെയാണ് കസ്റ്റഡിയിലായത്.
സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതായി കണ്ടെത്തി. ചെര്‍പ്പുളശ്ശേരി സ്വദേശിയാണ് ശിബിലി. ഇവരെ ചെന്നൈയില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലില്‍വച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്.
കോഴിക്കോട് കൊല്ലപ്പെട്ട സിദ്ധിഖ് തിരൂരിലെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത് ഈ മാസം 18നാണ്. ചിലപ്പോള്‍ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചു എത്താറാണ് പതിവെന്ന് സിദ്ധീഖിന്റെ മകന്‍ പറയുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയത് കാരണം മകന്‍ ബുധനാഴ്ച്ച പൊലീസില്‍ പരാതി നല്‍കി. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച സന്ദേശങ്ങളും മകന്റെ ഫോണില്‍ ലഭിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ചെന്നൈയില്‍ പിടിയിലായതോടെയാണ് ദുരൂഹത കൂടിയത്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോള്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ ചെന്നൈയിലാണ് ഉള്ളത്. പ്രതിയായ ഷിബിലിന് 22 വയസാണ് പ്രായം. ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയ്ക്ക് 18 വയസാണ് പ്രായം.
ഇരുവരും കഴിഞ്ഞ ദിവസം മുതല്‍ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
അതേസമയം, മൃതദേഹം സംബന്ധിച്ച് പ്രതികള്‍ വിവരം നല്‍കിയെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അഗളിയിലെ കൊക്കയില്‍ പൊലീസ് തെരച്ചില്‍ നടത്തും. ഇന്ന് രാവിലെ ഏഴര മുതല്‍ ഇവിടെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക.
"
https://www.facebook.com/Malayalivartha