Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

ഭവനഭേദന കവര്‍ച്ചാ കേസില്‍ തീവെട്ടി ബാബുവിന്റേതെന്നാരോപിക്കുന്ന ദൃശ്യങ്ങളടങ്ങിയ വി സി ഡിപ്പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കാന്‍ കോടതി ഉത്തരവ്... അതിന് ശേഷം വീട്ടുടമയടക്കം 11 സാക്ഷികളെ വിസ്തരിക്കാനും കോടതി ഉത്തരവ്, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയെ ജൂണ്‍ 13 ന് ഹാജരാക്കണം

26 MAY 2023 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി

വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..

വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..

സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.

സംസ്ഥാനത്ത് 200 ഓളം മോഷണക്കേസില്‍ പ്രതിയും തലസ്ഥാന വാസികള്‍ക്ക് പേടി സ്വപ്നവുമായ കുപ്രസിദ്ധ മോഷ്ടാവ് തീ വെട്ടി ബാബുവിന്റേതെന്നാരോപിക്കുന്ന ദൃശ്യങ്ങളടങ്ങിയ വി സി ഡി ( വീഡിയോ കംപാക്റ്റ് ഡിസ്‌ക്) പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.



അതിന് ശേഷം കൃത്യ സ്ഥല വീട്ടുടമയടക്കം 11 സാക്ഷികളെ വിസ്തരിക്കാനും കോടതി ഉത്തരവിട്ടു. ന്യായ വിചാരണക്ക് തനിക്കെതിരെ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന തൊണ്ടി മുതല്‍ റെക്കോര്‍ഡായ വി സി ഡി പകര്‍പ്പ് തനിക്ക് ലഭ്യമാക്കണമെന്ന ബാബുവിന്റെ ആവശ്യത്തില്‍ കഴമ്പുണ്ടെന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയെ ജൂണ്‍ 13 ന് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 207 പ്രകാരം പ്രതിക്കെതിരായി ആരോപിക്കുന്ന മോഷണക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന നിര്‍ണ്ണായക തൊണ്ടിമുതല്‍ തെളിവായ സി ഡി പകര്‍പ്പ് പ്രതിക്ക് കേസ് പ്രതിരോധിക്കാനായി ലഭിക്കാന്‍ അവകാശമുണ്ടെന്ന ചട്ട പ്രകാരമാണ് കോടതി ഉത്തരവ്.




ബാബുവിനു ജാമ്യം നിഷേധിച്ച കോടതി സ്ഥിരം കുറ്റവാളിയായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. അതേ സമയം തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്ന ബാബുവിന്റെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി പ്രതി വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകള്‍ കോടതി മുമ്പാകെയുണ്ടെന്ന് വ്യക്തമാക്കിയാണ് വിടുതല്‍ ഹര്‍ജി തള്ളിയത്.
സ്ഥിരം കുറ്റവാളിയായ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും കുറ്റം ആവര്‍ത്തിക്കുമെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.

പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ ചെയ്യാനും മുന്‍ എ സി ജെ എം വിവിജാ രവീന്ദ്രന്‍ 2022 ല്‍ ഉത്തരവിട്ടു. കേരളത്തിലുടനീളം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊല്ലം ഉളിയനാട് വില്ലേജില്‍ പൂതക്കുളം കുളത്തൂര്‍ക്കോണം നന്ദു ഭവനില്‍ തീവെട്ടി ബാബു എന്ന ബാബു (62) വിനാണ് ജാമ്യം നിഷേധിച്ചത്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത രണ്ടാം പ്രതി കളിയിക്കാവിള സ്വദേശി അബ്ദുള്‍ റൗഫ് (24) ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.



പൂജപ്പുര അന്‍വര്‍ ഗാര്‍ഡന്‍സിന് സമീപം ശ്രീ വീട്ടില്‍ റിട്ടയേഡ് ഐ ആര്‍ എസ് ( ഇന്‍ഡ്യന്‍ റെവന്യൂ സര്‍വ്വീസ് ) ഉദ്യോഗസ്ഥന്‍ ശ്രീകുമാറിന്റെ വീട് രാത്രി പതുങ്ങിയിരുന്ന് വാതില്‍ കുത്തിത്തുറന്ന് ഭവനഭേദനം നടത്തി അലമാരയിലെ സ്വര്‍ണ്ണവും വില പിടിപ്പുള്ള ഇലക്ടോണിക് ഉപകരണങ്ങളുമടക്കം 4 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലാണ് വിചാരണ തുടങ്ങുന്നത്. ജൂലൈ 20 ന് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ സെപ്റ്റംബര്‍ 18 നാണ് പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

 



ജൂലൈ 9 മുതല്‍ മൂന്നു ദിവസം വീട്ടില്‍ ആളില്ലായെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറി കവര്‍ച്ച നടത്തുകയായിരുന്നു. സിറ്റി ഷാഡോ പോലീസാണ് പ്രതികളെ ജൂലൈ 20 ന് വലയിലാക്കിയത്. ചോദ്യം ചെയ്തതില്‍ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ മണക്കാടുള്ള സര്‍ക്കിള്‍ ഓഫീസിന്റെ ഗേറ്റ് പൊളിച്ച് അകത്ത് കടന്ന് ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആക്റ്റീവ സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടു പോയതും ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപറമ്പില്‍ വീട്ടില്‍ മുഹമ്മദ് റഫീക്കിന്റെ വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ മോഷ്ടിച്ചതും തീവെട്ടി ബാബുവാണെന്ന് കുറ്റസമ്മത മൊഴി നല്‍കിയതായി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


അപകടകാരിയായ പ്രതിയാണ് ബാബു. അറസ്റ്റു ചെയ്യാനായി പിന്തുടരുന്ന പോലീസിന് പിടികൊടുക്കാതെ അപകടങ്ങളുണ്ടാക്കിയും കൈയ്യില്‍ കിട്ടുന്ന എന്തുമുപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ചും രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. പിടികൂടുന്ന വീട്ടുകാരെയും പോലീസുകാരെയും ഭീഷണിപ്പെടുത്തും. കോടതിയില്‍ ചെന്നാല്‍ പോലീസുകാര്‍ ഉപദ്രവിച്ചുവെന്ന് പരാതി പറയും. ഒരിക്കല്‍ പിടിയിലായപ്പോള്‍ സ്റ്റേഷനില്‍ നിന്ന് കൊടുത്ത കൊതുകുതിരി സ്റ്റാന്റുപയോഗിച്ച് ലോക്കപ്പില്‍ വച്ച് ശരീരം മുഴുവന്‍ വരഞ്ഞ് ചോരയില്‍ കുളിച്ചു. മൊബൈല്‍ ഫോണ്‍ ഇയാള്‍ ഉപയോഗിക്കില്ല. മോഷണം നടത്തിയ ശേഷം വഴിയില്‍ കാണുന്ന ആരുടെയെങ്കിലും ഫോണ്‍ വാങ്ങി ഭാര്യയെ വിളിച്ച് പ്രത്യേക സ്ഥലത്ത് എത്താന്‍ പറയും. ഇയാളുടെ ഭാര്യയാണ് മോഷണമുതല്‍ വിറ്റ് കാശാക്കുന്നത്. തുടര്‍ന്ന് ആഡംബര ജീവിതം നയിക്കും. മകന്‍ നന്ദു (27) അഞ്ചില്‍ പരം പിടിച്ചുപറി കേസില്‍ പ്രതിയാണ്. ഒടുവില്‍ 13 കിലോ കഞ്ചാവ് കേസില്‍ അകത്തായി. മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ചതിന് ഒരിക്കല്‍ ഭാര്യയെ റാന്നി സ്റ്റേഷനില്‍ പിടി കൂടി. എന്നാല്‍ വച്ച് സ്റ്റേഷന്‍ മേശയില്‍ നിന്നെടുത്ത മൊട്ടു സൂചികള്‍ വായ്ക്കുള്ളിലാക്കി ചവച്ച് സ്വയം പരിക്കുണ്ടാക്കി രക്തം തുപ്പി. പിന്നെ ആശുപത്രിയില്‍ ആയി പോലീസിന് കാവല്‍ ഡ്യൂട്ടി. ഇയാളില്‍ നിന്ന് തൊണ്ടി മുതല്‍ റിക്കവറി നടത്തുന്നത് പോലീസിന് മുന്നിലുള്ള വെല്ലുവിളിയാണ്. കേസ് വാദിയ്ക്കുന്നതും സ്വയമേയാണ്. മനുഷ്യാവകാശ കമ്മിഷന് വ്യാജ പരാതിയും അയക്കും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നതാണ് മുന്‍ ശിക്ഷാ പ്രതിയായ ഇയാളുടെ ശൈലി.



' മോഷണ കല ' യില്‍ 30 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട് ബാബുവിന്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയായിരുന്നു ബാബു ആദ്യ കാലങ്ങളില്‍ മോഷണങ്ങള്‍ നടത്തിയത്. എന്നാല്‍ പോലീസുകാര്‍ തിരിച്ചറിഞ്ഞതോടെ തട്ടകം മലപ്പുറത്തേക്ക് മാറ്റി പരീക്ഷിച്ചു. 2018 ജൂലൈ 31 ന് മലപ്പുറം വാഴക്കാട് പോലീസ് എസ്‌കോര്‍ട്ടില്‍ ബസില്‍ കോടതിയില്‍ കൊണ്ടു പോകവേ അകമ്പടി പോലീസിനെ ബാബു അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും വെല്ലു വിളിക്കുകയും പോലീസുകാര്‍ പ്രതികരിക്കാതെ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യുന്ന വീഡിയോ ബസിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയത് വൈറലായി. വാഴക്കാട് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മോഷണത്തിന് കയറിയപ്പോള്‍ വീട്ടുകാര്‍ ഉറങ്ങിയിരുന്നില്ല. അവര്‍ ഉറങ്ങിയിട്ടാകാം മോഷണമെന്ന് കരുതി കാത്തിരുന്ന ബാബുവും കൂട്ടാളിയും ഉറങ്ങിപ്പോയി. തുടര്‍ന്ന് മോഷണം കഴിഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിക്കവേ വീട്ടുകാര്‍ ഉറക്കമുണര്‍ന്നു.

മലപ്പുറത്തുകാര്‍ തൊണ്ടി സഹിതം കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കണ്ണൂര്‍ ഇരിട്ടിയിലെ മറ്റൊരാളുടെ പേരിലുള്ള ആധാര്‍ കാര്‍ഡാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കൂട്ടാളിക്കും ഇയാളുടെ യഥാര്‍ത്ഥ പേരറിയില്ല. ഒടുവില്‍ മലപ്പുറം വഴിക്കാട് പോലീസ് എ എസ്‌ഐ അസീസ് ഇയാളുടെ ഫോട്ടോ പോലീസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടു. തുടര്‍ന്ന് കൊല്ലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ ഇയാളെ തിരിച്ചറിഞ്ഞ് വിവരം കൈമാറുകയായിരുന്നു.


തീ വെട്ടി ബാബു എന്ന പേര് വീണതിങ്ങനെ..... കള്ളനാകും മുമ്പ് നാട്ടുകാരുടെ മുന്നിലെ നല്ല പിള്ളയായിരുന്നു ബാബു. ഭക്തിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കവേ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലായിരുന്നു കണ്ണുടക്കിയത്. ക്ഷേത്ര പ്രദക്ഷിണ എഴുന്നള്ളിപ്പുകളില്‍ എണ്ണ ഒഴിച്ചു കത്തിക്കുന്ന (തീവെട്ടി) വിളക്കിന്റെ കാല്‍ ഉപയോഗിച്ചാണ് ഇയാള്‍ കാണിക്ക വഞ്ചി കുത്തിത്തുറക്കുന്നത്. ഇതോടെയാണ് തീവെട്ടി ബാബു എന്ന വിളിപ്പേര് പോലീസുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ബാബുവിന് വീണത്.

 




2020 ആഗസ്റ്റില്‍ ബാബുവിനെ വര്‍ക്കല പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ബാധിതനായ ഇയാളെ വര്‍ക്കല കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കിടത്തി ചികിത്സ നല്‍കിയെങ്കിലും കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. 4 ആഴ്ചക്കു ശേഷം സെപ്റ്റംബര്‍ 6 ന് ഇയാള്‍ മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യവേ പള്ളിക്കല്‍ പോലീസും വര്‍ക്കല പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
പാരിപ്പള്ളിയിലെ അന്യ സംസ്ഥാന അതിഥി തൊഴിലാളികളെ പിടിച്ചു പറിച്ചതിന് ഇയാള്‍ക്കും മകന്‍ നന്ദുവിനുമെതിരെ കേസുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (6 minutes ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (8 minutes ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (12 minutes ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (16 minutes ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (29 minutes ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (38 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (43 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (57 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (3 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (4 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (4 hours ago)

Malayali Vartha Recommends