Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസ് : സരിതാ നായര്‍ ഹാജരാകാനുത്തരവ് , ഒളിവില്‍ കഴിയുന്ന സരിതയുടെ മാതാവിനും പവര്‍ കമ്പനി മാനേജര്‍ക്കുമെതിരെ നേരത്തേ കോടതി ജപ്തി വാറണ്ട് പുറപ്പെടുവിച്ചിരുന്നു, കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടില്‍ കാറ്റാടിയന്ത്രംഘടിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് ബോട്ട് പ്രവര്‍ത്തിപ്പിച്ചതായി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്

26 MAY 2023 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി

വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..

വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..

സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.

കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സരിത. എസ്. നായരടക്കം 2 പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. ഒളിവില്‍ കഴിയുന്ന സരിതയുടെ മാതാവിനും പവര്‍ കമ്പനി മാനേജര്‍ക്കുമെതിരെ നേരത്തേ കോടതി ജപ്തി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തലസ്ഥാനത്തെ അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.

കേസില്‍ കോടതിയില്‍ ഹാജരാകാതെ ദീര്‍ഘകാലമായി ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതിയും സരിതയുടെ മാതാവുമായ ആലപ്പുഴ മണ്‍മഴി പഴയേടം വീട്ടുനമ്പര്‍ 12/60 ല്‍ ഇന്ദിരാദേവി , നാലാം പ്രതിയും പവര്‍ കമ്പനിയുടെ കോയമ്പത്തൂര്‍ വടവള്ളി ഓഫീസ് മാനേജരുമായ ബാലാജി നഗര്‍ നിവാസി ഷൈജു സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച കോടതി അവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടും സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഖജനാവിലേക്ക് മുതല്‍കൂട്ടാന്‍ ജപ്തിവാറണ്ടും 2021 ല്‍ പുറപ്പെടുവിച്ചു.


കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പീരുമേട് തോട്ടമുടമയും അതിയന്നൂര്‍ തലയല്‍ പള്ളിയറ വീട്ടില്‍ താമസക്കാരനുമായ ആര്‍. ജി. അശോക് കുമാറിനെ 2018 നവംബര്‍ 21ന് വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് മൂന്ന് പ്രാമാണിക രേഖകള്‍ കോടതി അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു. 20ഹ 9 നവംബര്‍ 26 ന് മൂന്നു മുതല്‍ ഏഴ് വരെയുള്ള സാക്ഷികളെ വിസ്തരിച്ച് ആറ് പ്രാമാണിക രേഖകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു.


ഐ.സി.എം.എസ്. പവര്‍ കണക്റ്റ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരി സരിത.എസ്. നായര്‍ , നടത്തിപ്പുകാരന്‍ ബിജു രാധാകൃഷ്ണന്‍ എന്നിവരാണ് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന 2 പ്രതികള്‍.


2008 നവംബര്‍ 10 ന് മലയാള ദിനപത്രത്തിലെ ധനകാര്യം സപ്ലിമെന്ററി പേജില്‍ 'കാറ്റില്‍ നിന്നും വൈദ്യുതി വീട്ടിലേക്ക് ' എന്ന ലേഖനം പരസ്യം ചെയ്താണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ലേഖനത്തില്‍ ഐ.സി.എം.എസ് പവര്‍ കമ്പനി കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടുകളില്‍ കാറ്റാടി യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായി അവകാശപ്പെട്ടിരുന്നു. കമ്പനിക്ക് തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയിലും വിതരണക്കാരെ ആവശ്യമുണ്ടെന്നും പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് ആകൃഷ്ടനായ തോട്ടമുടമ തനിക്ക് പീരുമേട്ടില്‍ ഉള്ള വൈദ്യുതി ഇല്ലാത്ത കൃഷിസ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്നും വിതരണവകാശം നേടണമെന്നുമുള്ള ഉദ്ദേശത്തോടെ ഐ സി എം എസ് പവര്‍ കമ്പനിയുടെ ഓഫീസില്‍ എത്തുകയായിരുന്നു.


തോട്ടമുടമയെ പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ രേഖകള്‍ ചമച്ച് 4,50,000 രൂപ 2009 ജനുവരി 7 തീയതി വച്ചുള്ള യൂണിയന്‍ ബാങ്കിന്റെ മുണ്ടക്കയം ബ്രാഞ്ചിലെ ചെക്ക് പ്രകാരം തോട്ടമുടമയില്‍ നിന്നും പ്രതികള്‍ കബളിപ്പിച്ചെടുത്ത് രസീത് നല്‍കി. തുടര്‍ന്ന് ഡീലര്‍ഷിപ്പ് എഗ്രിമെന്റ് എന്ന് കാണിച്ച് പ്രതികള്‍ 2009 ജനുവരി 7 ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് വ്യാജ രേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജ സാധന (മെറ്റീരിയല്‍സ്) ഓര്‍ഡര്‍ ഫോം നല്‍കിയും പ്രതികള്‍ ആയതിന് പരസ്പരം ഉത്സാഹികളും സഹായികളുമായി
നിന്ന് പ്രവര്‍ത്തിച്ച് തോട്ടമുടമയില്‍ നിന്നും 4,50,000 രൂപ വഞ്ചിച്ചെടുത്ത് കാറ്റാടി വൈദ്യുതി യന്ത്രം സ്ഥാപിച്ചു നല്‍കുകയോ തുക തിര്യെക്കൊടുക്കുകയോ ചെയ്യാതെ ശിക്ഷാര്‍ഹമായ കുറ്റം ചെയ്തുവെന്നാണ് പോലീസ് കേസ്.



വ്യാജരേഖകളില്‍ കാണപ്പെട്ട കൈയ്യക്ഷരം, ഒപ്പ് എന്നിവ പ്രതികളുടേതാണോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രതികളുടെ കൈയ്യക്ഷര- ഒപ്പ് സാമ്പിളുകള്‍ ശേഖരിച്ച് വ്യാജരേഖകള്‍ സഹിതം ഫോറന്‍സിക് പരിശോധനക്കയച്ച് ഫലം ലഭ്യമാക്കിയിട്ടുണ്ട്. വലിയതുറ മുന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ റ്റി.സതികുമാറിന്റെ അപേക്ഷയിലാണ് കോടതി പ്രതികളെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വരുത്തി സാമ്പിള്‍ കൈയ്യക്ഷര- ഒപ്പുകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനക്കയച്ചത്. പ്രതികള്‍ തങ്ങളുടേതല്ലെന്ന് പോലീസിനോട്
തര്‍ക്കിച്ച വ്യാജ രേഖകളിലെ കൈയ്യക്ഷര- ഒപ്പുകളും തങ്ങളുടെ യഥാര്‍ത്ഥ കൈയ്യക്ഷര- ഒപ്പുകളെന്ന് സമ്മതിച്ച് കോടതിയില്‍ വച്ച് ജൂനിയര്‍ സൂപ്രണ്ട് മുമ്പാകെ പ്രതികള്‍ എഴുതിയ കൈയ്യക്ഷര- ഒപ്പുകളും ഒന്നാണെന്ന എഫ്.എസ്.എല്‍.റിപ്പോര്‍ട്ടാണ് കോടതിയില്‍ എത്തിയിരിക്കുന്നത്.
തോട്ടമുടമയില്‍ നിന്ന് കൈപ്പറ്റിയ പണം കൊണ്ട് പ്രതികള്‍ സമ്പാദിച്ച ഹുണ്ടായ് സാന്റോ കാറും വസ്തുവിന്റെ പ്രമാണവും സ്വര്‍ണ്ണാഭരണങ്ങളും ഡിസ്ട്രിക്റ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസി. പോലീസ് കമ്മീഷണര്‍ എസ്.അനില്‍കുമാര്‍ മഹസറില്‍ വിവരിച്ച് ബന്തവസ്സിലെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.


2010 ജനുവരി 20 നാണ് പോലീസ് വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ആഗസ്റ്റ് 3 നാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ ഈ കേസിലെ കൃത്യത്തിന് പുറമേ തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ്, മ്യൂസിയം, കരമന, ആറന്മുള, നൂറനാട്, കരുനാഗപ്പള്ളി, ചെങ്ങന്നൂര്‍, വള്ളിക്കുന്ന്, തൃക്കാക്കര, കോയമ്പത്തൂര്‍, വടവള്ളി, പൂനെ ബാഗ് ഗാര്‍ഡന്‍സ് എന്നീ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട 15 വഞ്ചനാ കേസുകളില്‍ പ്രതികളാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (6 minutes ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (8 minutes ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (12 minutes ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (16 minutes ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (29 minutes ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (38 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (43 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (57 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (3 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (4 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (4 hours ago)

Malayali Vartha Recommends