ഹരിജന്‍ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസ്: പോത്തന്‍കോട് കൂട്ട ബലാത്സംഗക്കേസില്‍ കരടി ബൈജു അടക്കം 4 പ്രതികള്‍... കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ 2 പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്ത ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കോടതിയുടെ മെമ്മോ

ഹരിജന്‍ യുവതിയെ സംഘം ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച പോത്തന്‍കോട് കൂട്ട ബലാത്സംഗക്കേസില്‍ കുപ്രസിദ്ധ ഗുണ്ട കരടി ബൈജു അടക്കം 4 പ്രതികളുള്ള കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ 2 പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്ത ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കോടതിയുടെ മെമ്മോ. മാര്‍ച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള ജില്ലാ കോടതി ഉത്തരവ് നടപ്പിലാക്കുകയോ നടപ്പിലാക്കാന്‍ സാധിക്കാത്തതിന് കാരണം കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാത്തതിനാണ് ഡിവൈഎസ്പിക്ക് കോടതി മെമ്മോ നല്‍കിയത്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. ജൂണ്‍ 15 നാണ് വിശദീകരണം ബോധിപ്പിക്കേണ്ടത്. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ 2 പ്രതികളെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് കൂട്ട ബലാല്‍സംഗക്കേസിലെ മൂന്നും നാലും പ്രതികളായ വെള്ളച്ചി രതീഷ് , പരുന്ത് ബിജു എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. മാര്‍ച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.
കരടി ബൈജു എന്ന ബൈജു , യഹിയ , വെള്ളച്ചി രതീഷ് എന്ന രതീഷ് , പരുന്തു ബിജു എന്ന ബിജുലാല്‍ എന്നിവരാണ് കൂട്ട ബലാല്‍സംഗക്കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ്റിങ്ങല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നും 2019 ഫെബ്രുവരി 1 നാണ് വിചാരണക്കായി കേസ് കമ്മിറ്റ് ചെയ്ത് സെഷന്‍സ് കോടതിക്കയച്ചത്.
"
https://www.facebook.com/Malayalivartha






















