ജൂണ്‍ അഞ്ചിന് 726 കാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹം; ക്യമറകൾ എല്ലാം മറച്ചു പിടിക്കും; ആന്റണി രാജുവിനും പിണറായിക്കുമുള്ള അടുത്ത അടി...കെ സുധാകരൻ പണി തുടങ്ങി...

അങ്ങനെ നീണ്ട നാളത്തെ ചർച്ചകൾക്കും ശേഷം അടുത്ത മാസം അഞ്ചു മുതൽ എ ഐ ക്യാമറകൾ പണി തുടങ്ങും , പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിട്ട് ഉണ്ടായിരുന്നു..എന്നാൽ തുടക്കം മുതലേ ഐ ക്യാമറ യോട് മുഖം തിരിച്ചു നീക്കുകയാണ് ജനവും , പ്രതിപക്ഷവും..കാരണം ജനം ആദ്യം മുഖം തിരിക്കാനുള്ള കാരണം എന്ന് പറയുന്നത്, യാതൊരു ബോധം വൽക്കരണം ഒന്നും കൂടാതെ ഒരു സുപ്രഭാതത്തിൽ ഞങ്ങൾ നിമ്മിത ബുദ്ധി ക്യാമറ ഇറക്കുന്നു, ഫൈൻ ഈടാക്കും എന്നൊക്കെ പറഞ്ഞു കൊണ്ട് രംഗത്ത് വന്നപ്പോൾ തന്നെ , ജനം ആദ്യം തന്നെ ആട്ടിയോടിച്ചു, അത് കഴിഞ്ഞു ഫൈൻ ഈടാക്കുന്നത് പിന്നെയും മാറ്റി വച്ചു, പിന്നെയും മാറ്റി , ഈ കാലയളവിൽ പൊന്തി വന്നത് അഴിമതിയുടെ ഒരു പെരുമഴയായിരുന്നു, എ ഐ ക്യാമറയുടെ പേരും പറഞ്ഞു കോടികൾ മുക്കിയവരിൽ പിണറയിയുടെ അടുത്ത ബന്ധു വരെ ഉണ്ടെന്നു നിലയിലേക്ക് കാര്യങ്ങൾ പോയി, ആരൊക്കെ ഈ അഴിമതിയുടെ പങ്കു പറ്റിയിട്ടുണ്ടെന്നുള്ളത് , ഇപ്പോഴും വ്യക്തമായിട്ടില്ല...അങ്ങനെ പ്രതിഷേധം ഇപ്പോഴും നടക്കുന്നതിനിടയിലാണ് അടുത്ത മാസം അഞ്ചു മുതൽ എ ഐ ക്യാമറകൾ പണി തുടങ്ങുമെന്ന് ഗതാഗത മന്ത്രി അറിയിച്ചത്...
എന്നാൽ അത് തടയുമെന്നുള്ള ശക്തമായ സൂചനയാണ് പ്രതിപക്ഷം നൽകുന്നത്...ജൂൺ അഞ്ചാം തീയതി എഐ കാമറകൾക്ക് മുൻപിൽ ഉപവാസസമരം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ .വൈകുന്നേരം അഞ്ചുമണിക്ക് 726 ക്യാമറകളുടെ മുന്നിൽ സത്യഗ്രഹം ഇരുന്ന് കാമറകൾ കോൺഗ്രസ് പ്രവർത്തകർ മറച്ചുപിടിക്കുമെന്നും സുധാകരൻ പറഞ്ഞു. തൃശൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എഐ കാമറയ്ക്കെതിരായ നിയമപോരാട്ടം തുടരും. നല്ല വക്കീൽമാരുടെ പാനലുണ്ടാക്കിയാകും നിയമപോരാട്ടം നടത്തുക. 70 കോടിക്കുള്ളിൽ നടക്കേണ്ട പദ്ധതിയാണ്ണ് 535 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയത്. ഒരു ബന്ധവുമില്ലാത്ത കമ്പനിക്കാണ് കരാർ നൽകിയത്.പിണറായിക്കെതിരെ ഇത്രയും വലിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കന്മാർ പത്രസമ്മേളനത്തിൽ ആഞ്ഞടിച്ച് തെളിവുകൾ നിരത്തിപ്പറഞ്ഞിട്ടും േേഅന്വഷിക്കാൻ നിശ്ചയിച്ചത് വകുപ്പ് സെക്രട്ടറിയെയാണ്. കേസ് തെളിയാക്കാനാണോ അന്വേഷണമെന്ന് സർക്കാർ സ്വയം ആലോചിക്കണം .വകുപ്പ് സെക്രട്ടറി അന്വേഷിച്ചാൽ വസ്തുത പുറത്തുവരുമോ?. എന്തുകൊണ്ട് ജ്യൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു.
അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. നേരത്തെ പിണറായി വിജയൻ അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായത്. പിണറായി വിജയനെ പണത്തിനോടുള്ള ആർത്തി വഴിത്തെറ്റിച്ചിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.ഏതായാലും ആന്റണി രാജു ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാവും.. അങ്ങയുടെ പ്രഖ്യാപനം സുധാകരൻ പൊളിച്ചു കൈയിൽ തരുമെന്നാണ് തോന്നുന്നത്, യാതൊരു വിട്ടു വീഴ്ചയ്ക്കുമില്ല എന്ന് തന്നെയാണ് സുധാകരൻ വാക്കുകൾ കടുപ്പിച്ച് പറയുന്നത്..
https://www.facebook.com/Malayalivartha