മുക്കം മണാശ്ശേരിയില്‍ വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ മുങ്ങിമരിച്ചു.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് ഉറ്റവരും ബന്ധുക്കളും

മുക്കം മണാശ്ശേരിയില്‍ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകന്‍ കാശിനാഥന്‍ ആണ് മരണപ്പെട്ടത്.
കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥന്‍ വൈകുന്നേരം ആയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തെരച്ചില്‍ നടത്തി. രാത്രി ഒന്‍പതുമണിയോടെയാണ് വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ നിലയില്‍ കാശിനാഥനെ കണ്ടെത്തുന്നത്.
കുഴിയ്ക്ക് സമീപത്ത് കുട്ടിയുടെ ചെരിപ്പ് കണ്ടതിനെത്തുടര്‍ന്നുള്ള തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടന്‍ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha





















