കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കാനായി ഇനി ക്യൂ നില്‍ക്കേണ്ട....ഓണ്‍ലൈനായി അപേക്ഷിക്കാം....

കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കാനായി ഇനി ക്യൂ നില്‍ക്കേണ്ട.... ഓണ്‍ലൈനായി അപേക്ഷ നല്‍കി നിശ്ചിത ഫീസ് ഒടുക്കിയാല്‍, എന്ന് കണ്‍സഷന്‍ കിട്ടുമെന്ന മറുപടിയെത്തും. ആ ദിവസം പറയുന്ന സമയത്ത് ഡിപ്പോയില്‍ പോയാല്‍ കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കും.
ഇതിനുള്ള സോഫ്ട്വെയര്‍ കെ.എസ്.ആര്‍.ടി.സി ഐ.ടി വിഭാഗം തയ്യാറാക്കി. ബന്ധപ്പെട്ട ജീവനക്കാര്‍ക്കുള്ള പരിശീലനം 26 മുതല്‍ ആരംഭിച്ചു. അടുത്ത മാസം ആദ്യത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. സ്‌കൂള്‍/ കോളേജ് രേഖകള്‍ക്കു പുറമെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് കോപ്പികള്‍ കൂടി അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
ഡിപ്പോയിലെ ജീവനക്കാര്‍ക്ക് യൂസര്‍നെയിമും പാസ്വേഡും നല്‍കി സൈറ്റില്‍ പ്രവേശിച്ച് അപേക്ഷകള്‍ പരിശോധിക്കാനാകും. അപേക്ഷിച്ച വിദ്യാര്‍ത്ഥിക്ക് തന്റെ അപേക്ഷ പരിശോധിച്ചോ, സ്വീകരിച്ചോ, നിരസിച്ചോ, കാര്‍ഡ് പ്രിന്റ് ചെയ്യുകയാണോ, റെഡിയായോ എന്ന് ഓണ്‍ലൈനിലൂടെ മനസിലാക്കാന്‍ കഴിയും.
കണ്‍സഷന്‍ സംബന്ധിച്ചകെ.എസ്.ആര്‍.ടി.സിയുടെ പുതിയ നിര്‍ദ്ദേങ്ങള്‍ ഈ അദ്ധ്യയന വര്‍ഷം മുതലാണ് നടപ്പിലാകുന്നത്. നിലവിലുള്ള ചില സൗജന്യങ്ങള്‍ മാറ്റും.
"
https://www.facebook.com/Malayalivartha





















