കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിയ്ക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും ചെറിയ പ്രകമ്പനവും; തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലർച്ചെയും ശബ്ദം കേട്ടതായി നാട്ടുകാർ; സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തും

കോട്ടയത്ത് നിന്നും അതിപ്രധാനമായ ഒരു വിവരമാണ് വരുന്നത്. കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിയ്ക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടു. ഇതോടെ ആ പ്രദേശത്തെ നാട്ടുകാർ പേടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് കുറിയാതെ എല്ലാവരും പേടിച്ചു. തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലർച്ചെയും ശബ്ദം കേട്ടതായി നാട്ടുകാർ വ്യക്തമാക്കിയിരിക്കുകയാണ് . കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും ഉണ്ടായതും നാട്ടുകാർ കേട്ടതും .
നാട്ടുകാർ വിവരമറിയിച്ചതോടെ സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. എരുമേലിയിലെ ചേനപ്പടിയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ രണ്ടുമൂന്ന് തവണ ഭൂമിയുടെ ഉള്ളിൽ നിന്നും മുഴക്കവും, ചെറിയ പ്രകമ്പനവും ഉണ്ടായ അത്രേ. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം ഉണ്ടായതായി നിരവധി വ്യക്തികൾ പറഞ്ഞു.
ഭൂമിയുടെ ഉള്ളിൽ നിന്നും തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നാണ് ആളുകൾ പറഞ്ഞിരിക്കുന്നത്. തുടർന്ന് കാലിൽ തരിതരിപ്പും ഉണ്ടായി എന്നും ആളുകൾ വ്യക്തമാക്കി. .ചേനപ്പാടി ലക്ഷംവീട് കോളനി പ്രദേശത്ത് അസാധാരണമായ ശബ്ദം കേട്ടതോടെ, ജനങ്ങൾ പരിഭ്രാന്തരായി വീടിന് വെളിയിൽ കഴിയുകയാണ്എരുമേലി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ അറിയിച്ചതായി എം എൽ പറഞ്ഞു. വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















