ഹോസ്റ്റൽ മുറിയിൽ കൂട്ടുകാരിയുടെ കടുംകൈ, ശ്രദ്ധ ജീവനൊടുക്കാൻ കാരണം അധ്യാപകർ മൊബൈൽ ഫോൺ വാങ്ങിവെച്ച വിഷമത്തിലെന്ന് സഹപാഠികളുടെ ആരോപണം, ശ്രദ്ധയുടെ മരണത്തിൽ കുറ്റക്കാരായവർക്ക് എതിരെ ശക്തമായ നടപടി അവശ്യപ്പെട്ട് കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിന് മുന്നിൽ വിദ്യാർത്ഥി സമരം

കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിനെ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അധ്യാപകർ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെ തുടർന്ന് ശ്രദ്ധ വിഷമത്തിലായിരുന്നതായി സഹപാഠികൾ ആരോപിച്ചിരുന്നു. ഇതിൽ പോലീസ് വിശമായി അന്വേഷണം നടത്തിവരുന്നതിനിടെ വിദ്യാർഥിനിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാരായവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും അവശ്യപ്പെട്ട്
കോളേജിന് മുന്നിൽ ഇപ്പോൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടത്തുകയാണ്. വിദ്യാർത്ഥി പ്രതിഷേധം ശക്തമായതിനെ തുടർന്ന് കോളേജിനു മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ വിദ്യാർത്ഥി പ്രതിഷേധമാണ് വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിയാണ് ശ്രദ്ധ സതീഷ്.
കോളേജിനെതിരെ ഗുരുതമായ ആരോപണമാണ് ശ്രദ്ധയുടെ കുടുംബവും ഉന്നയിക്കുന്നത്.ശ്രദ്ധ ജീവനൊടുക്കാൻ കാരണം അധ്യാപകരുടെ മാനസിക പീഡനം മൂലമാണെന്നാണ് കുടുംബവും ഉന്നയിക്കുന്ന അരോപണം. ആശുപത്രിയിൽ എത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർവ്വം വീഴ്ച്ച വരുത്തിയതായും ഇവർ ആരോപിക്കുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കോളജ് ഹോസ്റ്റൽ മുറിയിൽ ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്താണ് സംഭവം ഉണ്ടായത്.
സഹപാഠികൾ തിരികെ എത്തിയപ്പോൾ മുറി ഉള്ളിൽ നിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് , വിദ്യാർഥികൾ ചേർന്ന് വാതിൽ തകർത്ത് ഉള്ളിൽ കടന്നു പരിശോധന നടത്തി. പരിശോധനയിൽ ഉള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഉടൻ തന്നെ ശ്രദ്ധയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് പോലീസ് അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.
https://www.facebook.com/Malayalivartha