മലപ്പുറത്ത് നേരിയ ഭൂചലനം.... അസാധാരണമായ ശബ്ദവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാര്‍

മലപ്പുറത്ത് നേരിയ ഭൂചലനം.... അസാധാരണമായ ശബ്ദവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാര്‍. നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിലാണ് ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഭൂചലനം. കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്പ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. ഭയപ്പെടേണ്ടതില്ലെന്ന് റവന്യു വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























