ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം.... വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭര്‍ത്താവും കാര്‍ ഡ്രൈവറും പിടിയില്‍

ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം.... വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭര്‍ത്താവ് പിടിയിലായി.
കാറിടിച്ചു പരുക്കേറ്റ ഭാര്യ ആശുപത്രിയില്‍. കാര്‍ ഡ്രൈവറും പിടിയിലായി. തമിഴ്‌നാട്ടില്‍ ബോഡിനായ്ക്കന്നൂര്‍ കോടതിക്കു മുന്നില്‍ തിങ്കളാഴ്ചയാണു മണിമാല (38) എന്ന യുവതിക്കു കാറിടിച്ചു പരുക്കേറ്റത്.
കാര്‍ ഡ്രൈവര്‍ പാണ്ടിരാജിനെ (22) ചോദ്യം ചെയ്തപ്പോഴാണു മണിമാലയുടെ ഭര്‍ത്താവ് രമേശ് (45) കൊടുത്ത ക്വട്ടേഷനാണെന്നു മനസ്സിലായത്.
രമേശ് 15 വര്‍ഷം മുന്‍പാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. തമ്മില്‍ ചേര്‍ച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേര്‍പെടുത്തി. തുടര്‍ന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈ കേസില്‍ വിചാരണയ്ക്കായി വരുമ്പോഴാണു തിങ്കളാഴ്ച കോടതിക്ക് മുന്നില്‍ കാറിടിച്ചത്. മണിമാല തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha























