നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യുത്ത് കോണ്‍ഗ്രസ്സ്, തൊലിപ്പുറത്തെ മാത്രം ചികിത്‌സ ഇനി വേണ്ട

രമേശ് ചെന്നിത്തലയുടെ കത്ത് വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സും. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ലയെന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആക്ഷേപം. ചുരുക്കത്തില്‍ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കളെ പരിഗണിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആവശ്യം. അര്‍ഹരായ യുവ നേതാക്കളെ തഴഞ്ഞ് മുതിര്‍ന്ന നേതാക്കളുടെ വാലായി നില്‍ക്കുന്ന യുവ നേതാക്കളെ ഉള്‍പ്പെടുത്തുന്ന രീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് കുറ്റപ്പെടുത്തി.
പ്രവര്‍ത്തനക്ഷമമല്ലെന്ന് ബോധ്യപ്പെട്ട ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്നും ഡി.സി.സി ഭാരവാഹി പട്ടികയില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാറ്റിയേ മതിയാകൂ എന്ന് ജില്ലാ തല പരിശോധന കമ്മീഷന്‍ കണ്ടെത്തിയ ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റാതെ, തൊലിപ്പുറത്ത് മാത്രം ചികിത്‌സ നടത്തിയാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.ആര്‍. മഹേഷ് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം. സുധീരന് കത്ത് നല്‍കി. കെ.പി.സി.സി അദ്ധ്യക്ഷനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റേണ്ടെന്ന് തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും കത്തില്‍ പറയുന്നു. കുപ്പി പോലും മാറ്റാതെ പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ വില്‍ക്കുന്നതിന് സമാനമാണിത്. യുവാക്കള്‍ക്ക് നല്‍കുന്ന നാമമാത്ര പ്രാതിനിധ്യം പോലും ഗ്രൂപ്പ് പരിഗണനയും നേതാക്കളുടെ താല്‍പ്പര്യവും അനുസരിച്ചാണ്. പൊതു സ്വീകാര്യതയും കഴിവും പരിഗണിച്ചു വേണം യുവാക്കളെ ഉള്‍പ്പെടുത്തേണ്ടത്. .
നിലവിലെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഘടനയും പ്രവര്‍ത്തന ശൈലിയും ഭാരവാഹി തിരഞ്ഞെടുപ്പും മാറ്റണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. ഭാരവാഹികളെ തിരഞ്ഞെടുക്കാനുളള ഇപ്പോഴത്തെ പരീക്ഷണ ശൈലി തികഞ്ഞ പരാജയമാണെന്ന അഭിപ്രായമാണ് യൂത്ത് കോണ്‍ഗ്രസിനുളളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























