ബാറുടമ ബിജുരമേശിന്റെ ഹോട്ടല്‍ സമുച്ചയത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മേയര്‍ വി കെ പ്രശാന്ത്

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവും ബാര്‍കോഴ ആരോപണ മുന്നയിച്ചതില്‍ പ്രധാനിയുമായ ബിജു രമേശിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്തെ കവടിയാര്‍ പേരൂര്‍ക്കട റോഡിലെ വിന്‍സര്‍ രാജധാനി ഹോട്ടല്‍ സമുച്ചയത്തിന്റെ അനധികൃത നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മേയര്‍ വികെ പ്രശാന്ത്. കഴിഞ്ഞ ദിവസം നിയമസഭയല്‍ മന്ത്രി മഞ്ഞളാം കുഴി അലിയാണ് ഹോട്ടല്‍ അനധികൃത നിര്‍മാണമെന്ന് പറഞ്ഞത്. ഹോട്ടലിനെതിരെ കേരള മുനിസിപ്പല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ ഭരണ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായി മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഫയല്‍ തന്റെ മുന്നിലെത്തിയിട്ടില്ലെന്നും താന്‍ ഫയല്‍ പരിശേധിച്ച ശേഷം ഹോട്ടലിനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.മന്ത്രി സഭയില്‍ വെച്ച നിയമസഭാ റിപ്പോര്‍ട്ടില്‍ നഗരസഭയില്‍നിന്നു പെര്‍മിറ്റ് ലഭ്യമാക്കാതെയാണ് ദോട്ടലിന്റെ ഒന്‍പതു മുതല്‍ 12 വരെ നില നിര്‍മ്മിച്ചതെന്നതാണ് പറഞ്ഞിരിക്കുന്നത്. ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതു നഗരസഭയുടെ വീഴ്ചയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. പരിശോധനയ്ക്കായി നഗരസഭ നല്‍കിയ ഫയല്‍ പൂര്‍ണമല്ലെന്നും പല പേജുകളും അപ്രത്യക്ഷമായതായും മറ്റൊരു ഫയലിലെ പേജുകളും ഹോട്ടലിന്റെ ഫയലില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട് കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍ ഒഴികെ മറ്റു രേഖകളൊന്നും ഫയലില്‍ ഇല്ല. 2003ലെ പെര്‍മിറ്റ് തന്നെ ചട്ടപ്രകാരമാണോ നല്‍കിയത് എന്നു പരിശോധിക്കാനും സാധിച്ചിട്ടില്ല. നിര്‍മ്മാണത്തിന് ഫയര്‍ എന്‍.ഒ.സിയോ, എയര്‍പോര്‍ട്ട് എന്‍.ഒ.സിയോ ലഭ്യമായിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ചീഫ് ടൗണ്‍ പ്ലാനിംഗ് (വിജിലന്‍സ്) ഓഫീസറുടെ അന്വേഷണത്തിലാണു കെട്ടിടത്തിലെ ഒമ്പതു മുതല്‍ 12 വരെയുള്ള നാലു നിലകള്‍ അനധികൃത നിര്‍മ്മാണമാണെന്നു വ്യക്തമാക്കുന്നത്. ജോയിന്റ് സെക്രട്ടറി (ടൗണ്‍ പ്ലാനിങ്)ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍, കെട്ടിടത്തിന് അനുമതി നല്‍കുന്നതു സംബന്ധിച്ചുള്ള നഗരസഭയിലെ ഫയലില്‍ ഗുരുതര ക്രമക്കേടുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട് .
വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിന്‍സര്‍ രാജധാനി ഹോട്ടല്‍ കെട്ടിടത്തിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതാണ്. കേരളാ മുനിസിപ്പാലിറ്റി കെട്ടിടനിര്‍മ്മാണ നിയമം നാല് (2)ന്റെ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു. 2003 ജൂലൈയില്‍ എട്ടു നില വരെ നല്‍കിയ പെര്‍മിറ്റില്‍നിന്നു വ്യതിചലിച്ചാണു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കെട്ടിടം അനധികൃതമായി കണക്കാക്കേണ്ടതാണെന്നും കെട്ടിടത്തിനെതിരെ 2010 മുതല്‍ ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2011 ലെ കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ അദാലത്തില്‍ പരിഗണിച്ചെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. വിന്‍സര്‍ രാജധാനിയില്‍ ഭൂനിരപ്പിലുള്ള നില പുറകുവശത്തെ റോഡിലേക്കു ചേര്‍ത്തു നിര്‍മ്മിച്ചതു ചട്ടം 24(4)ന്റെ ലംഘനമണെന്നും കണ്ടെത്തിയിട്ടുണ്ട്.
തെക്കുവശത്തുള്ള തുറസായ സ്ഥലം ഷീറ്റിട്ട് ഉപയോഗിക്കുന്നു. ഇതു ചട്ടം 24(5)ന്റെ ലംഘനമാണ്. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഒന്നു മുതല്‍ 12 വരെ നിലകള്‍ പ്രവര്‍ത്തിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























