ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിക്ക് തിരിക്കും; കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും കത്ത് വിവാദവും നേതൃത്വത്തെ അറിയിക്കും

കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഹൈക്കമാന്‍ഡ് നേതാക്കളെയും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും കാണാനാണ് ചെന്നിത്തല ഡല്‍ഹി യാത്രയ്ക്ക് തയാറായിരിക്കുന്നത്. കത്ത് വിവാദവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചെന്നിത്തല നേതൃത്വത്തെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്കെതിരേ താന്‍ ഹൈക്കമാന്‍ഡിനു കത്തു നല്‍കിയിട്ടില്ലെന്ന് കെപിസിസി നേതൃയോഗത്തിലും ചെന്നിത്തല അറിയിച്ചിരുന്നു. വിവാദം വഷളായതോടെ കത്തിന്റെ ഉറവിടം തിരക്കാനും നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























