ആര്‍എസ്പി പിളര്‍പ്പിലേക്ക്

കൊല്ലത്ത് ആര്‍എസ്പി പിളര്‍പ്പിലേക്ക്. ആര്‍എസ്പി സംസ്ഥാന സമിതിയംഗം അടക്കമാണ് പാര്‍ടി വിടാനൊരുങ്ങുന്നത്. ആറ് പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്കേറ്റ തിരിച്ചടിയും പാര്‍ടി നേതൃത്വത്തോടുള്ള അസംപൃതിയുമാണ് പ്രവര്‍ത്തകരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്. ആര്‍എസ്പി സംസ്ഥാന സമിതിയംഗം രഘൂത്തമന്‍പിള്ളയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വിടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ആര്‍.എസ്.പിയുടെ യൂത്ത് വിഭാഗവും യൂഡിഎഫ് വിടാന്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇടത് ആശയങ്ങളിലൂന്നിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അതുകൊണ്ട് തന്നെ വലതുപക്ഷത്തിനൊപ്പം നിന്നാല്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഗുണത്തേക്കാള്‍ ഉപരി ദോഷമെ ഉണ്ടാകു എന്നതാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
ആര്‍എസ്പിയുടെ വലതുപക്ഷ ചായ്‌വാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്ന് രഘൂത്തമന്‍പിള്ള പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തോല്‍വിയും പാര്‍ട്ടി വിടാന്‍ കാരണമായിട്ടുണ്ട്. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതോടെ ആര്‍എസ്പിയുടെ സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലാകും.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയോടെ യുഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്ന് ആര്‍എസ്പി ജില്ലാഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനനേതൃത്വം യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുഡിഎഫിനെപ്പം നിന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തോല്‍വി അടുത്ത് വരുന്ന നിയമാസഭാ തിരഞ്ഞെടുപ്പിലും സംഭവിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























