എണ്ണിയെണ്ണി മറുപടി... മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍; ഇമ്പാച്ചി കാട്ടി പേടിപ്പിക്കേണ്ട; താന്‍ ദുര്‍ബലനല്ല, ദുര്‍ബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ട; ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരവുമായി മുഖ്യമന്ത്രിയെത്തും

കേസും പുക്കാറുമായി തണുത്തുപോയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീണ്ടും രംഗത്തെത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുധാകരന്‍ ആഞ്ഞടിക്കുകയാണ്. തന്നെ ദുര്‍ബലനാക്കാമെന്ന് പിണറായി വിജയന്‍ കിനാവ് കാണേണ്ടെന്നും കെ സുധാകരന്‍ തുറന്നടിച്ചു. ഇമ്പാച്ചി കാട്ടി പേടിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ദിവസത്തില്‍ തന്നെ എത്തുന്നതാണ്.
കണ്ണൂരില്‍ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ചോദ്യം ചെയ്തപ്പോള്‍ അനൂപിനോട് സംസാരിച്ചു. 25 ലക്ഷം തന്നത് ഞാന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞത് അനൂപ് സമ്മതിച്ചു. പോക്‌സോ കേസില്‍ കുടുക്കാന്‍ ചോദ്യം ചെയ്താല്‍ ദുഖിക്കേണ്ടി വരും എന്ന് ഡിവൈഎസ്പിയോട് പറഞ്ഞുവെന്നും കെ സുധാകരന്‍ പറഞ്ഞു. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തുവെന്ന് പറഞ്ഞ സുധാകരന്‍, ഭരണം മാറുമെന്നും യുഡിഎഫ് വരുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
റബര്‍ വില 200 രൂപയാക്കാമെന്ന് മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബി ജെ പിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുമ്പോള്‍ ഓടിയൊളിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ആട്ടിന്‍ തോലിട്ട ചെന്നായുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവര്‍പോലും ഇനി അടുപ്പിക്കാനാവാത്ത വിധം അകന്നുപോയി. രണ്ടു മാസമായി മണിപ്പൂര്‍ കത്തിയെരിയുകയും 120 പേരെ കൊന്ന് ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി അതീവഗൗരവമുള്ള ഈ വിഷയത്തില്‍ ഇടപെട്ടില്ല. മണിപ്പൂരില്‍നിന്നെത്തിയ ജനപ്രതിനിധികളെയോ, പ്രതിപക്ഷ സംഘടനകളെയോ കാണാതെ അദ്ദേഹം അമേരിക്കയ്ക്കു പറന്നു.
ഇത്രയും നിഷ്ഠൂരമായ സംഭവത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. മണിപ്പൂരില്‍ സ്നേഹയാത്രയുമായി എത്തിയ രാഹുല്‍ ഗാന്ധിയെ ബി ജെ പി സര്‍ക്കാര്‍ റോഡില്‍ തടഞ്ഞെങ്കിലും ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരന്നുനിന്ന് വരവേറ്റെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പോകാത്തിടത്ത് രാഹുല്‍ ഗാന്ധി പോകണ്ട എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും മണിപ്പൂര്‍ സര്‍ക്കാരിന്റെയും തീരുമാനം. ഇതിനെ മറികടന്ന് ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ഇരുവിഭാഗവും ഊഷ്മളമായി സ്വീകരിച്ചു. വര്‍ഗീയ അജണ്ടയുള്ള പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു സ്വീകാര്യത ലഭിക്കില്ലെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.
249 ക്രിസ്ത്യന്‍ പള്ളികള്‍ വര്‍ഗീയകലാപം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ തകര്‍ത്തെന്നാണ് ഇംപാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ ചൂണ്ടക്കാട്ടിയത്. മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ഭരിക്കുന്ന മണിപ്പൂരില്‍ പട്ടാളത്തിന്റെ അയ്യായിരത്തിലധികം തോക്കുകളും അവരുടെ യൂണിഫോമുമൊക്കെ ആ വിഭാഗത്തിലുള്ളവര്‍ക്ക് ലഭിച്ചത് യാദൃച്ഛികമല്ല. മണിപ്പൂരില്‍ നടക്കുന്നത് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ വംശഹത്യയാണ്. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്കു സമാനമാണിതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തില്‍ കേസെടുക്കാത്തതെന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. കെ സുധാകരനെതിരായ പോക്‌സോ ആരോപണത്തില്‍ എം.വി ഗോവിന്ദനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു സംഘം പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഗൂഢാലോചന നടത്തുന്നു. എന്നാല്‍ ഭരണപക്ഷത്തുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇടതു സര്‍ക്കാരിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
" f
https://www.facebook.com/Malayalivartha



























