Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സ്റ്റേഷനില്‍ ഓടിക്കയറി വിറപ്പിച്ചു... കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപ അടിച്ച ബംഗാളി നാട്ടിലേക്കൊരു പോക്ക് പോകും; പട്ടിണിപ്പാവങ്ങളുടെ നാട്ടില്‍ കോടീശ്വരനായി എത്തുമ്പോഴുള്ള അവസ്ഥയോര്‍ത്ത് ബിര്‍ഷുവിന് പേടിപ്പനി പിടിച്ചു; സംരക്ഷകരായി പോലീസ്

01 JULY 2023 09:38 AM IST
മലയാളി വാര്‍ത്ത

കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയയാളെ കാത്തിരിക്കുകയായിരുന്നു മാധ്യമങ്ങളും ജനങ്ങളും. എന്നാല്‍ കോടീശ്വരനാകാനുള്ള ഭാഗ്യം മലയാളികള്‍ക്കായില്ല. അതും ബംഗാളികള്‍ക്കായി. ഇപ്പോള്‍ കോടീശ്വരനായി നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. അതോര്‍ത്തിട്ടോ എന്തോ പനിയിലാണ് ബംഗാള്‍ സ്വദേശി ബിര്‍ഷു.

അതേസമയം കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപ അടിച്ചതിന്റെ ഞെട്ടലില്‍ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ ബംഗാള്‍ സ്വദേശി ബിര്‍ഷുവിന്റെ താമസം പൊലീസ് ഇടപെട്ട് മറ്റൊരിടത്തേക്കു മാറ്റി.

സമ്മാനത്തുക തട്ടിയെടുക്കാന്‍ തന്നെ ആരെങ്കിലും അപായപ്പെടുത്തുമെന്ന ഭയം കാരണം ബിര്‍ഷുവിന് ഇന്നലെ പനിയും വിറയലും ആയിരുന്നു. ഇതെത്തുടര്‍ന്നാണ് സ്ഥലം മാറ്റിയതെന്ന് തമ്പാനൂര്‍ എസ്എച്ച്ഒ എസ്.പ്രകാശ് പറഞ്ഞു. സമ്മാനത്തുക വാങ്ങി ബിര്‍ഷു നാട്ടിലേക്കു മടങ്ങുംവരെ പൊലീസ് നിരീക്ഷണമുണ്ടാകും.

ലോട്ടറി അടിച്ചതറിഞ്ഞ് ഇതര സംസ്ഥാനക്കാരായ ഒട്ടേറെ സുഹൃത്തുക്കള്‍ ബിര്‍ഷുവിനെ തേടിയെത്തിയിരുന്നു. ഇതോടെയാണ് ഇയാള്‍ ഭയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. 'സര്‍, മുച്ഛേ ബചാവോ'....എന്നു നിലവിളിച്ചു കൊണ്ട് ബുധനാഴ്ച വൈകിട്ടാണ് ഇയാള്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.

തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരനില്‍ നിന്നാണ് ബിര്‍ഷു ഫിഫ്റ്റി ഫിഫ്റ്റിയുടെ 5 ടിക്കറ്റുകള്‍ എടുത്തത്. സമ്മാനം അടിച്ചോ എന്നറിയാന്‍ ബുധനാഴ്ച വൈകിട്ട് ഇതേ ലോട്ടറിക്കച്ചവടക്കാരനെ ബിര്‍ഷു സമീപിച്ചു. കടക്കാരന്‍ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിര്‍ഷുവിനാണ് എന്നറിഞ്ഞത്. അറിഞ്ഞപാടേ ടിക്കറ്റുമായി ഓടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.

ടിക്കറ്റ് ബാങ്കിലോ ലോട്ടറി വകുപ്പിലോ ഏല്‍പിക്കാന്‍ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നല്‍കണം എന്നുമായിരുന്നു ബിര്‍ഷുവിന്റെ ആവശ്യം. ബിര്‍ഷു പറഞ്ഞത് മുഴുവന്‍ കേട്ട തമ്പാനൂര്‍ എസ്എച്ച്ഒ ഉടന്‍ തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി ടിക്കറ്റ് ഏല്‍പിക്കുകയായിരുന്നു. ഒരേ നമ്പറിലെ 5 സീരീസ് ടിക്കറ്റുകള്‍ വാങ്ങിയതു കാരണം 8000 രൂപയുടെ 4 സമാശ്വാസ സമ്മാനങ്ങളും ബിര്‍ഷുവിനു ലഭിച്ചു.

ലോട്ടറിയടിച്ചെങ്കിലും ഇതര സംസ്ഥാനക്കാര്‍ക്ക് പണം കിട്ടാന്‍ നടപടിക്രമങ്ങള്‍ ഏറെയാണ്. മലയാളികള്‍ക്കു ലോട്ടറി അടിച്ചാല്‍ ബാങ്കിലോ ലോട്ടറി വകുപ്പിലോ ടിക്കറ്റ് നല്‍കി അധികം വൈകാതെ പണം മാറിയെടുക്കാം. എന്നാല്‍ ഇതര സംസ്ഥാനക്കാര്‍ക്കാണ് ലോട്ടറി അടിക്കുന്നതെങ്കില്‍ പണം കൈപ്പറ്റാന്‍ നടപടിക്രമങ്ങള്‍ ലളിതമല്ല. ഒരു ലക്ഷം രൂപ വരെയുള്ള ടിക്കറ്റ് ജില്ലാ ലോട്ടറി ഓഫിസില്‍ നിന്ന് ആര്‍ക്കും മാറിയെടുക്കാം.

എന്നാല്‍, ഇതര സംസ്ഥാന മേല്‍വിലാസക്കാരാണെങ്കില്‍ തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റില്‍ നോട്ടറൈസ് ചെയ്ത രേഖകളുമായി എത്തണം. ഇവിടെയുള്ള സമിതി പരിശോധിച്ച ശേഷമേ സമ്മാനം നല്‍കൂ. കാരണം, കേരള ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ പാടില്ല. അതിനാല്‍ ലോട്ടറി കേരളത്തിലെത്തിയപ്പോള്‍ വാങ്ങിയതാണെന്നു വാങ്ങിയ ആള്‍ തെളിയിക്കേണ്ടതുണ്ട്. അതിനാലാണ് ഇതര സംസ്ഥാന മേല്‍വിലാസക്കാര്‍ക്കു മാത്രമായി ഈ നടപടിക്രമം.

കഴിഞ്ഞ ദിവസമാണ് പട്ടാപ്പകല്‍ സ്റ്റേഷനിലേക്ക് എന്നെ രക്ഷിക്കൂ എന്നുപറഞ്ഞുകൊണ്ട് ഓടിക്കയറി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ട് പൊലീസുകാര്‍ കുഴങ്ങിയത്. കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ പോക്കറ്റില്‍ നിന്നൊരു ലോട്ടറിയായിരുന്നു ആ ഇതര സംസ്ഥാന തൊഴിലാളി പൊലീസുകാരെ കാട്ടിക്കൊടുത്തത്. അതാകട്ടെ കേരള സര്‍ക്കാര്‍ വ്യാഴാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റായിരുന്നു. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് ലോട്ടറി ടിക്കറ്റില്‍ ബംപര്‍ സമ്മാനമടിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ പൊലീസ് സുരക്ഷയും അഭയവും തേടിയെത്തിയത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം അറിയച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (33 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (42 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (57 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends