ഹോട്ടലുടമ സിദ്ദീഖിന്റെ ദാരുണ കൊലപാതകം സംബന്ധിച്ച കേസില്‍ ദുരൂഹത നീക്കാന്‍ നടക്കാവ് പൊലീസ് പ്രതികളെ ജയില്‍ ചോദ്യം ചെയ്തു തുടങ്ങി...

ഹോട്ടലുടമ സിദ്ദീഖിന്റെ ദാരുണകൊലപാതകം സംബന്ധിച്ച കേസില്‍ ദുരൂഹത നീക്കാനായി നടക്കാവ് പൊലീസ് പ്രതികളെ ജയില്‍ ചോദ്യം ചെയ്തു തുടങ്ങി. നാലാം ജുഡീഷ്യല്‍ ഫസറ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.അഞ്ജലി നല്‍കിയ അനുമതിയെ തുടര്‍ന്നാണ് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യുന്നത്.
ഇതുപ്രകാരം ഒന്നാം പ്രതിയും സിദ്ദീഖിന്റെ ഹോട്ടലിലെ മുന്‍ ജീവനക്കാരനുമായ ചെര്‍പ്പുളശ്ശേരി വല്ലപ്പുഴ ഷിബിലി, മൂന്നാം പ്രതി ഷിബിലിയുടെ സുഹൃത്ത് വല്ലപ്പുഴ മേച്ചേരി വാലു പറമ്പില്‍ മുഹമ്മദ് ആഷിഖ് എന്നിവരെയാണ് നടക്കാവ് സി.ഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ ഇന്നലെ ചോദ്യം ചെയ്തത്.
കേസിലെ രണ്ടാംപ്രതി ഒറ്റപ്പാലം ചളവറയിലിലെ കൊട്ടോടി ഖദീജത്ത് ഫര്‍ഹാനയെ ഇന്ന് മഞ്ചേരി ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യും.
പ്രതികളെ മൂന്നുപേരെയും ഒന്നിച്ച് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന നടക്കാവ് പൊലീസിന്റെ ആവശ്യം കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ജയിലില്‍ ചോദ്യം ചെയ്യാനായി അനുമതി നല്‍കിയത്. കൊലപാതകത്തെ തുടര്‍ന്ന് കേസന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതുമെല്ലാം തിരൂര്‍ പൊലീസായിരുന്നു. കേസിലെ തുടര്‍ അന്വേഷണമാണ് മലപ്പുറം എസ്.പി കോഴിക്കോട് നടക്കാവ് പൊലീസിന് കൈമാറിയത്.
സാഹചര്യത്തെളിവുകള്‍, മൊഴികള്‍, തൊണ്ടിമുതല്‍ തുടങ്ങിയവ അടങ്ങിയ കേസ് ഡയറിയും കൈമാറിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പ്രതികളെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha



























