കോപ്പിയടി വിവാദം; ഐജി ടി.ജെ ജോസിനെ ഡീബാര്‍ ചെയ്തു

കോപ്പിയടി വിവാദത്തില്‍ ഐജി ടി.ജെ ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. ഐജി എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. എല്‍എല്‍എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്ന് ഐജിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടന്ന അന്വേഷണത്തില്‍ കോപ്പിയടിച്ചുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ മെയ് മാസമാണ് കളമശ്ശേരി സെന്റ് പോള്‍സ് കൊളേജില്‍ നടന്ന എല്‍എല്‍എം പരീക്ഷയില്‍ ഐജി ജോസ് കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നത്.
സംഭവത്തെ കുറിച്ച് പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് രൂപം നല്‍കിയിരുന്നു. സിന്‍ഡിക്കേറ്റ് അംഗം അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായ ഉപസമിതി കഴിഞ്ഞ ഓഗസ്റ്റില്‍ വിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ ഡീബാര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
ഐജി ജോസ് കോപ്പിയടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ ഡീബാര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
പരീക്ഷാര്‍ത്ഥികള്‍ കോപ്പിയടി കണ്ടില്ലെന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും ഐജി കോപ്പിയടിച്ചുവെന്ന ഇന്‍വിജിലേറ്ററുടെ മൊഴിയാണ് കോപ്പിയടിച്ചുവെന്ന ആരോപണത്തെ ശക്തിപ്പെടുത്തിയത്.
എന്നാല്‍ തനിക്കെതിരെ പോലീസിലെ ഒരു വിഭാഗവും ചില യൂണിവേഴ്‌സിറ്റി ജീവനക്കാരും നടത്തിയ ഗൂഡാലോചനയാണ് കോപ്പിയടി വിവാദത്തിന് പിന്നിലെന്നായിരുന്നു ഐജിയുടെ വാദം. പകപോക്കലാണ് തനിക്കെതിരെയുണ്ടായതെന്ന് ഐജി സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുമ്പില്‍ മൊഴിനല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























