Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കഷായത്തില്‍ തുരിശ് കളനാശിനി (കാപിക്) കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ പാറശാല ഷാരോണ്‍ കൊലക്കേസ്... ഫോറന്‍സിക് സയന്‍സ് ലാബ് (എഫ് എസ് എല്‍) റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവ്,ഒന്നാം പ്രതി ഗ്രീഷ്മ എന്ന ശ്രീക്കുട്ടിയുടെ ജയില്‍ റിമാന്റ് ജൂലൈ 11 വരെ നീട്ടി ഗ്രീഷ്മയെ വനിതാ ജയിലിലേക്ക് തിരിച്ചയച്ചു

01 JULY 2023 08:24 AM IST
മലയാളി വാര്‍ത്ത

കഷായത്തില്‍ കോപ്പര്‍ സള്‍ഫേറ്റ് തുരിശ് കളനാശിനി (കാപിക്) കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ പാറശാല ഷാരോണ്‍ കൊലക്കേസില്‍ ഫോറന്‍സിക് സയന്‍സ് ലാബ് (എഫ് എസ് എല്‍) റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബ് ഡയറക്ടര്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിദ്യാധരന്റേതാണുത്തരവ്.


ജൂലൈ 11 നാണ് എഫ് എസ് എല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് ഹാജരാക്കേണ്ടത്. അതേ സമയം ഒന്നാം പ്രതി എം എ (സോഷ്യോളജി) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഗ്രീഷ്മ എന്ന ശ്രീക്കുട്ടിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ജയില്‍ റിമാന്റ് ജൂലൈ 11 വരെ നീട്ടി ഗ്രീഷ്മയെ വനിതാ ജയിലിലേക്ക് തിരിച്ചയച്ചു.രണ്ടാം പ്രതി മാതാവ് സിന്ധുവും മൂന്നാം പ്രതി മാതുലന്‍ നിര്‍മ്മല കുമാരന്‍ നായരും ജാമ്യത്തില്‍ കഴിയുകയാണ്. ഇവര്‍ 2 പേരും കോടതിയില്‍ ഹാജരായി.


കേരളത്തിലെ കോടതികള്‍ക്ക് വിചാരണക്ക് അധികാര പരിധിയില്ലെന്ന് എം എ വിദ്യാര്‍ത്ഥിനി ഗ്രീഷ്മയടക്കം 3 പ്രതികളുടെ വാദം കോടതി തള്ളി. കേരളത്തില്‍ അധികാര പരിധിയുണ്ടെന്ന് വ്യക്തമാക്കി പ്രതികളെ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സംസ്ഥാനത്തിനകത്തുള്ള കന്യാകുമാരി ജില്ലയില്‍ രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണ് ആരോപിക്കുന്ന പ്രധാന കുറ്റകൃത്യമായ കഷായ വിഷം ഷാരോണിന് നല്‍കിയെന്ന കേസ് പ്രോസിക്യൂഷന് ഉള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 177 പ്രകാരം എവിടെയാണോ കൃത്യം നടന്നത് ആ അധികാര പരിധിയിലുള്ള കോടതിയില്‍ വിചാരണ നടക്കണമെന്ന ചട്ടപ്രകാരം തമിഴ് നാട് സംസ്ഥാനത്തെ വിചാരണ കോടതിയിലേക്ക് കേസ് മാറ്റണമെന്നായിരുന്നു പ്രതികളുടെ ഹര്‍ജിയിലെ ആവശ്യം.



അതേ സമയം കേരള സംസ്ഥാനത്തിലെ പാറശ്ശാലയില്‍ നിന്നും ഷാരോണിനെ വിളിച്ചു വരുത്തി പ്രതി ചെയ്ത കൃത്യത്തിന്റെ (രീിലെൂൗലിരല ലിൗെല)െ പരിണിത ഫലമായി ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ചാകയാല്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 179 പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ കോടതിയില്‍ വിചാരണ ചെയ്യാമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 364 (കൊല ചെയ്യുന്നതിന് വേണ്ടി ആള്‍മോഷണമോ ആളപഹരണമോ ചെയ്യല്‍ ) , 328 ( ഒരു കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടി വിഷം കൊണ്ട് ദേഹോപദ്രവമേല്‍പ്പിക്കല്‍) , 302 ( കൊലപാതകം ചെയ്യല്‍ ), 201( കുറ്റക്കാരെ ശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ കളവായ വിവരം നല്‍കലും തെളിവ് നശിപ്പിക്കലും) , 203 ( രേഖയോ ഇലക്ട്രോണിക് റിക്കോര്‍ഡോ തെളിവായി ഹാജരാക്കുന്നത് തടയുന്നതിന് വേണ്ടി നശിപ്പിക്കല്‍) , 34 ( കൂട്ടായ്മ) എന്നി വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികള്‍ക്കെതിരെ സെഷന്‍സ് കേസെടുത്തത്. 2023 ജനുവരി 27 നാണ് കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചത്. .

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോണ്‍സണ്‍ ആണ് അന്വേഷണം നടത്തിയത്. റൂറല്‍ എസ്പി ശില്‍പയും എഎസ്പി സുല്‍ഫിക്കറും അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചു.

ഗ്രീഷ്മയും ഷാരോണും നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ ദിവസം ഗ്രീഷ്മ പലതവണ വീട്ടില്‍ വന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. പതിമൂന്നാം തീയതി രാത്രി ഇരുവരും ഒരു മണിക്കൂറോളം ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2022 ഒക്ടോബര്‍ 14 ന് രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് നിരവധി തവണ നിര്‍ബന്ധിച്ചതിനാലാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.

2021 ഒക്ടോബര്‍ മുതല്‍ ഷാരോണ്‍ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 4 ന് പട്ടാളക്കാരനായ ഒരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണുമായി പിണങ്ങി. 2022 മെയ് മുതല്‍ ഷാരോണുമായി വീണ്ടും അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍ വെച്ച് താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വച്ച് താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു.

14ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ട ഗ്രീഷ്മ ഇവിടെ വച്ച് ഷാരോണിന് കഷായം നല്‍കുകയായിരുന്നു. കഷായം കുടിച്ച ഷാരോണ്‍ ചര്‍ദ്ദിച്ചു. തിരിച്ചു പോകുമ്‌ബോള്‍ ബൈക്കില്‍ വച്ചും ചര്‍ദ്ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നെന്നും, അമ്മാവനാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.



രാത്രിയില്‍ 1 മണിക്കൂര്‍ 7 മിനിറ്റ് സെക്സ് ടോക്ക്. ഒടുവില്‍ കാമുകനെ ഒഴിവാക്കാന്‍ ജ്യൂസില്‍ വിഷംകലര്‍ത്തി കൊടുത്തു. എന്നാല്‍ പോലീസ് പിടിയിലായപ്പോള്‍ ഷാരോണ്‍ എന്നെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പലതിനും നിര്‍ബന്ധിച്ചുവെന്നും പറഞ്ഞ് പുണ്യാളത്തി ആയി. ആ പുണ്യാളത്തിയുടെ തനിനിറമാണിപ്പോള്‍ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലുള്ളത്.ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം.

. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14 ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 ന് ഷാരോണ്‍ മരിച്ചു. 13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.ഷഡാങ്ക പാനീയം കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്.

ഇതില്‍ കാപിക് എന്ന തുരിശ് കീടനാശിനി ആയിരുന്നു കലര്‍ത്തിയത്. ഷാരോണ്‍ മരിച്ചശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേര്‍ച്ച് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ കന്യാകുമാരി ദേവിയോട് പൂമ്ബള്ളിക്കോണത്ത് ശ്രീനിലയത്തില്‍ ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്.

രണ്ടാം പ്രതിയായ അമ്മ സിന്ധുവിനും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ക്കും പിന്നീട് ജാമ്യം ലഭിച്ചു.. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി.

2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്റെ വീട്ടിവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

വിവാഹം അടുത്തുവരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു.പാരസെറ്റാമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ച് വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. കോളജിലെ റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറച്ചു.

ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കളഞ്ഞു. ഗുളിക കലര്‍ത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. 2022 നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു.

ഒക്ടോബര്‍ 14ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു. കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്' എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു.

സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ കിഡ്നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കേ മരിച്ചു. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബര്‍ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത്.

പാറശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐസിയുവില്‍ കഴിയവെയാണ് ഷാരോണ്‍ രാജ് ഇക്കാര്യം ബന്ധുവിനോട് വെളിപ്പെടുത്തിയത്. താന്‍ മരിച്ചു പോകുമെന്നും ഷാരോണ്‍ ബന്ധുവിനോട് കരഞ്ഞു പറഞ്ഞു.

ഇറങ്ങിച്ചെല്ലാമെന്ന് വാക്ക് നല്‍കി, അതിന് മുമ്പ് കൊലപ്പെടുത്തി

ബിഎസ്സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ഷാരോണ്‍. ഒക്ടോബര്‍ 14ന് ആണ് ഷാരോണിനെ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായാണ് വീട്ടില്‍ വിളിച്ച് വരുത്തി ഗ്രീഷ്മ കൊലപാതകം നടത്തിയത്. ഗ്രീഷ്മ നല്‍കിയ കഷായം കഴിച്ച ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

നവംബര്‍ മാസത്തില്‍ ഷാരോണിനൊപ്പം ഇറങ്ങിച്ചെല്ലാമെന്നായിരുന്നു ഗ്രീഷ്മ കാമുകന് വാക്ക് നല്‍കിയിരുന്നത്. ഈ സമയത്തിന് മുമ്ബ് ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ഗ്രീഷ്മയുടെ പദ്ധതി.വിവാഹം കഴിക്കാന്‍ നവംബര്‍വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ തന്റെ പിറന്നാള്‍ മാസം കൂടിയായ നവംബറിന് മുന്‍പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവെന്ന് അമ്മാവന്‍ സത്യശീലനും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതില്‍ ഷാരോണിന് വിശ്വാസമുണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ഫോട്ടോസ് അടക്കമുള്ളവ അവന്റെ ഫോണിലുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന ഉറപ്പ് നല്‍കി വിളിച്ചുവരുത്തി

ഗ്രീഷ്മ കാമുകനെ സ്വന്തം വീട്ടിലേക്ക് പലതവണ വിളിച്ച് വരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 2022 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഷാരോണിനെ സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തി ഗ്രീഷ്മ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. നവംബര്‍ മാസത്തില്‍ ഷാരോണിനൊപ്പം ഇറങ്ങിച്ചെല്ലാമെന്നായിരുന്നു ഗ്രീഷ്മ കാമുകന് വാക്ക് നല്‍കിയിരുന്നത്. ഈ സമയത്തിന് മുമ്ബ് ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ഗ്രീഷ്മയുടെ പദ്ധതി.

ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14 ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. 13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.

അഞ്ച് തവണ കൊല്ലാന്‍ നോക്കി; അവസാനം ജ്യൂസ് ചലഞ്ച്

അഞ്ച് തവണ ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഗൂഡാലോചനയില്‍ അമ്മയ്ക്കും അമ്മാവനും പങ്കുണ്ട്. 10 മാസം നീണ്ട തയ്യാറെടുപ്പാണ് കൊലപാതകത്തിനായി നടത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

തമിഴ്നാട്ടുകാരനായ പട്ടാളക്കാരന്റെ ആലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ജാതകദോഷം മൂലം ഭര്‍ത്താവ് മരിക്കും എന്നതടക്കമുള്ള കഥകള്‍ ഗ്രീഷ്മ പറഞ്ഞുനോക്കിയെങ്കിലും ഷാരോണ്‍ പിന്‍മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് 2021 ജനുവരി അവസാനം മുതലാണ് കൊലപാതം ആസൂത്രണം ചെയ്യാന്‍ തുടങ്ങിയത്. വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് തവണ വധശ്രമം നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. അവസാനമാണ് ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്തത്.

ആയിരത്തിലേറെ തവണ ഗൂഗിള്‍ സെര്‍ച്ച് നടത്തിയാണ് ജ്യൂസ് ചലഞ്ച് എന്ന തീരുമാനത്തിലേക്ക് ഗ്രീഷ്മ എത്തിയത്. അങ്ങനെ വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ ഗ്രീഷ്മ മനസിലാക്കിയിരുന്നു. സംശയം തോന്നാതിരിക്കാനാണ് ജ്യൂസ് ചലഞ്ച് തീരുമാനിച്ചത്.

ആയിരത്തിലധികം ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. കേസില്‍ ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുണ്ട്. കൊലയില്‍ നേരിട്ട് പങ്കില്ലെങ്കിലും അമ്മക്കും അമ്മാവനും കൊലപാതകത്തിന്റെ എല്ലാ വിവരങ്ങളും അറിയാമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഷഡാങ്ക പാനീയം വെള്ളത്തില്‍ തിളപ്പിച്ച് കഷായമുണ്ടാക്കി; വിഷം കലര്‍ത്തി

ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരനും പിന്നീട് ജാമ്യം ലഭിച്ചു.. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി.

നവംബറില്‍ ഷാരോണിന്റെ വീട്ടില്‍ വച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവാഹം അടുത്തു വരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു.

പാരസെറ്റാമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ച് വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. കോളജിലെ റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറച്ചു. ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കളഞ്ഞു. ഗുളിക കലര്‍ത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു. 14-ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു.

'കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്' എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ കിഡ്‌നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കേ മരിച്ചു. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബര്‍ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത്.

ഷഡാങ്ക പാനീയം (ആയുര്‍വേദ മരുന്ന്) കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതില്‍ കീടനാശിനി കലര്‍ത്തി. ഷാരോണ്‍ മരിച്ചശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേര്‍ച്ച് ചെയ്തിരുന്നു.

ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് കുടുംബം ഗ്രീഷ്മയ്ക്കെതിരേ രംഗത്തെത്തിയത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

പാറശ്ശാല പോലീസിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കുന്ന തരത്തിലായതിനാല്‍ ക്രൈം ബ്രാഞ്ച് കേസേറ്റടുത്തു. ഗ്രീഷ്മയോട് ചോദിച്ചതില്‍ ഒക്ടോബര്‍ 30 ന് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗ്രീഷ്മക്ക് മുന്നില്‍ ക്രൈം ബ്രാഞ്ചു പൊലീസിന്റെ 4 ചോദ്യങ്ങളും ഉത്തരങ്ങളിലെ വൈരുദ്ധ്യവും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതികളെ കുടുക്കിയത്.


ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറാക്കിയത്. നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാന്‍ ശ്രമിച്ചത് 1. മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിനു ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി? 2. ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നല്‍കി? 3. കഷായം നല്‍കാനുണ്ടായ സാഹചര്യം? 4. ഈ സമയം വീട്ടില്‍ ആരെല്ലാം ഉണ്ടായിരുന്നു? വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോണ്‍ മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണു മെഡിക്കല്‍ കോളജിലെത്തിയത്. ഈ മാസം 25നായിരുന്നു ഷാരോണിന്റെ മരണം. നേരത്തെ മൊഴി രേഖപ്പെടുത്താന്‍ പാറശാല പൊലീസ് ശ്രമിച്ചിരുന്നെങ്കിലും പെണ്‍കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു വിശദ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. പെണ്‍കുട്ടി നല്‍കിയ പാനീയം കുടിച്ചാണ് മരണമെന്ന ഷാരോണിന്റെ സുഹൃത്തിന്റെയും ബന്ധുക്കളുടെയും ആരോപണമാണ് കേസിലേക്കും അന്വേഷണത്തിലേക്കും നയിച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (33 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (42 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (57 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends