വാക്കു തര്‍ക്കം കയ്യാങ്കളിയായി.... സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു, സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു, സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
തോട്ടക്കര വീട്ടില്‍ രഞ്ജിത്താണ് (29) കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം രക്ഷപെട്ട സഹോദരന്‍ അജിത്തിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്.
തര്‍ക്കത്തിനിടെ അജിത്ത് പിടിച്ചു തള്ളിയതോടെ രഞ്ജിത്തിന്റെ തലയില്‍ പരുക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. പ്രതിയെന്നു കരുതുന്ന അജിത്ത് മദ്യലഹരിയില്‍ അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു.
വ്യാഴാഴ്ച രാത്രിയിലും അജിത്ത് അമ്മയുമായി വഴക്കുണ്ടാക്കി. ഇതിനിടെയാണ് രഞ്ജിത്തിന് ഗുരുതരമായി പരുക്കേറ്റത്.ഉടന്‍തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷമേ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടാകൂകയുള്ളൂവെന്ന് മുണ്ടക്കയം പൊലീസ് .
"
https://www.facebook.com/Malayalivartha



























