Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മയക്കുമരുന്നിൻറെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി പ്രഖ്യാപിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പരിശോധന; ഒരു കിലോ കഞ്ചാവുമായി ബഹറിനിൽ നിന്നും മടങ്ങി വന്ന നേഴ്സ് പിടിയിൽ

01 JULY 2023 10:21 AM IST
മലയാളി വാര്‍ത്ത

മയക്കുമരുന്നിൻറെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി പ്രഖ്യാപിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി തിരുവല്ല കവിയൂർ സ്വദേശിയായ നഴ്സ് പിടിയിൽ. ചില്ലറ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച ഒരു കിലോയിലധികം കഞ്ചാവുമായാണ് പത്തനംതിട്ട തിരുവല്ല കവിയൂർ ഭാഗത്ത് വടശ്ശേരി മലയിൽ വീട്ടിൽ മജേഷ് (43) പിടിയിലായത്.

ചങ്ങനാശ്ശേരികറുകച്ചാൽ ശാന്തിപുരം ഭാഗത്ത് നിന്നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ എസ് ബിനുവും സംഘവും ചേർന്ന് 1.070 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഇയാൾ സുരക്ഷിതമായി പൊതിഞ്ഞു കൊണ്ടുവന്ന നിലയിൽ കണ്ടെത്തിയ കഞ്ചാവാണ് പിടിച്ചെടുക്കുകയും ചെയ്തത്. കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 1300 രൂപയും ഒരു മൊബൈൽ ഫോണും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.ഇയാൾ ഗൾഫിൽ നഴ്സിംഗ് ജോലി നോക്കി വരികയായിരുന്നു. മൂന്നുവർഷം മുൻപ് ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഇയാൾ കഞ്ചാവ് ഉപയോഗത്തിലേക്കും തുടർന്ന് വില്പനയിലേക്കും തിരിയുകയായിരുന്നു.

കഞ്ചാവ് ചെറിയ പൊതികളാക്കി ശാന്തിപുരം ഭാഗങ്ങളിൽ ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്നു. ശാന്തിപുരം ഭാഗത്ത് യുവാക്കൾക്കിടയിൽ കഞ്ചാവ് എത്തിച്ചിരുന്ന പ്രധാന ആളാണ് വലയിൽ ആയതെന്നും അയാൾ പല സ്ഥലങ്ങളിൽ ലഹരി മരുന്ന് കേസിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണെന്നും എക്സൈസ് സി ഐ പറഞ്ഞു. ലഹരിമരുന്ന് വ്യാപാരം, ഉപയോഗം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ പൊതുജനങ്ങൾക്ക് ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ 9400069509 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്നും വിവരങ്ങൾ അറിയുക്കുന്നവരുടെ പേര് വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

സർക്കിൾ ഇൻസ്‌പെക്ടർ ജെ എസ്‌ ബിനുവിനൊപ്പം പ്രിവന്റീവ് ഓഫീസർ എ. എസ് ഉണ്ണികൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസര്‍മാരായ ഷിജു, അഞ്ചിത്ത് രമേശ്, അമൽദേവ് ,വനിത സിവിൽ എക്സൈസ് ഓഫീസര്‍ സബിത എക്സൈസ് ഡ്രൈവർ റോഷി വർഗീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (33 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (42 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (57 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends