പത്തനംതിട്ട നഗരത്തിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്...

പത്തനംതിട്ട നഗരത്തിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കടയ്ക്കല്‍ സ്വദേശി മനോജിനാണ് പരിക്കേറ്റത്. മനോജിന്റെ മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു. ഇയാളെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ കുഴികള്‍ അടയ്ക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കുഴിയടയ്ക്കാനായി വാട്ടര്‍ അതോറിറ്റി കരാറുകാരന് നല്‍കിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. നഗരത്തിലാകെ കുഴിച്ചിട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ആറ് മാസം കൊണ്ട് അവസാനിക്കേണ്ട ജോലി നീണ്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























