കൊല്ലം പാരിപ്പള്ളിയില്‍ നടന്ന വാഹന പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട... കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ബാഗ് നിറയെ കഞ്ചാവുമായാണ് ഈ സംഘം പിടിയിലായത്

കൊല്ലം പാരിപ്പള്ളിയില്‍ നടന്ന വാഹന പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട. ജില്ലയിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാരനും സഹായികളുമാണ് പിടിയിലായത്.
ബാഗ് നിറയെ കഞ്ചാവുമായാണ് ഈ സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. കെ എസ് ആര്‍ ടി സി ബസില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥര്‍ . ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൊല്ലത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്. അതിനിടയിലാണ് കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ നിന്ന് കഞ്ചാവ് കച്ചവടക്കാരെ പിടികൂടിയത്.
കൊല്ലം ചിന്നക്കട സ്വദേശി അനില്‍ കുമാര്‍ , നീണ്ടകര സ്വദേശി സുരേഷ്, പട്ടത്താനം സ്വദേശി ആകാശ് എന്നിവരാണ് എക്‌സൈസിന്റെ വലയിലായത്. ഷോള്‍ഡര്‍ ബാഗുകളിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
മൂന്ന് പേരില്‍ നിന്നുമായി കണ്ടെടുത്തത് 14 കിലോ കഞ്ചാവാണ്. ആന്ധ്രയില്‍നിന്നാണ് ഇവര്‍ കഞ്ചാവ് വലിയ തോതില്‍ വാങ്ങിയിരുന്നത്. ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തിയശേഷം അവിടെനിന്ന് കെ എസ് ആര്‍ ടി സി ബസില്‍ കൊല്ലത്തേക്ക് വരുന്ന വഴിയാണ് പാരിപ്പള്ളിയില്‍ വെച്ച് മൂന്നംഗ സംഘം കുടുങ്ങിയത്. കൊല്ലത്തേയ്ക്കു കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനിയാണ് ചിന്നക്കട ഉണ്ണി എന്ന് വിളിക്കുന്ന അനില്‍കുമാര്‍. ആന്ധ്രയില്‍ നിന്ന് ഒരു കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 15,000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.
അനില്‍കുമാറും സുരേഷും നിരവധി ലഹരി വില്‍പ്പന കേസുകളില്‍ പ്രതികളാണ്.
"
https://www.facebook.com/Malayalivartha



























